ഫാ. ബിജു കുന്നയ്ക്കാട്ട് പി ആര്‍ ഒ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യ ‘അഭിഷേകാഗ്‌നി’ ബൈബിള്‍ കണ്‍വന്‍ഷന് ഒരുക്കമായി റീജിയണല്‍ തലങ്ങളില്‍ വച്ച് ബൈബിള്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷനുവേണ്ടി വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജിയണല്‍ ഒരുക്ക കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്.

ജൂണ്‍ 6 മുതല്‍ 20 വരെ എട്ട് വിവിധ സെന്ററുകളിലായി നടക്കുന്ന കണ്‍വന്‍ഷന്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കലും പ്രസിദ്ധ വചന പ്രഘോഷകന്‍ ബ്ര. റെജി കൊട്ടാരവും നേതൃത്വം നല്‍കും. ബ്രിസ്റ്റോള്‍, ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, പ്രസ്റ്റണ്‍, ബര്‍മിംഗ്ഹാം, സൗത്താംപ്ടണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കണ്‍വന്‍ഷനുകള്‍ക്ക് യഥാക്രമം ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് പാറയടിയില്‍, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ. ജോസഫ് വെമ്പാടംതറ, ഫാ. മാത്യൂ പിണക്കാട്ട്, എ ജെയ്സണ്‍ കരിപ്പായി, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

gbms

സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഒക്ടോബറില്‍ നയിക്കുന്ന രൂപതയുടെ ആദ്യ ഔദ്യോഗിക ബൈബിള്‍ കണ്‍വന്‍ഷന്‍ 22 മുതല്‍ 29 വരെ തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതാ കുടുംബം ഒരുമിച്ചിരുന്ന് വചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഈ കണ്‍വന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും താല്‍പര്യപൂര്‍വ്വം പങ്കുചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.