ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ചു നൽകുന്ന പരമോന്നത ദേശീയ ബഹുമതിയ്ക്ക് ഇത്തവണ അർഹരായവരുടെ പൂർണ പട്ടിക പ്രസിദ്ധീകരിച്ചു. ആയിരത്തിലധികം ചലച്ചിത്ര താരങ്ങൾ, കായിക താരങ്ങൾ, കോവിഡ് പോരാളികൾ തുടങ്ങിയവരെ ഈ വർഷത്തെ രാജ്ഞിയുടെ ജന്മദിനാഘോഷത്തിൽ ആദരിക്കുന്നു. അവാർഡ് ലഭിക്കുന്ന 1,129 പേരിൽ 50% സ്ത്രീകളാണ്, 15% വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. 72കാരിയായ പ്രശസ്ത ഗായിക ലുലുവിന് സിബിഇ പുരസ്‌കാരം ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപ്പിച്ച വ്യക്തി കൂടിയാണ് ലുലു. ഗായകരായ അലിസൺ മൊയറ്റ് ( 59), ഏംഗൽ‌ബെർട്ട് ഹമ്പർഡിങ്ക് (85) എന്നിവർക്ക് സംഗീതത്തിനുള്ള സേവനങ്ങൾക്കായി എംബിഇ ലഭിക്കും. ഗെയിം ഓഫ് ത്രോൺസ് നടൻ ജോനാഥൻ പ്രൈസ് ( 74) ആണ് പുരസ്‌കാരം ലഭിക്കുന്നവരിൽ മുൻപന്തിയിൽ ഉള്ള ഒരാൾ. വംശീയ വിരുദ്ധ, വിവേചന വിരുദ്ധ പ്രചാരണങ്ങൾക്ക് മുൻ‌തൂക്കം നൽകിയതിനുശേഷം പിച്ചിലും പുറത്തും വംശീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ച ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ താരവും മാഞ്ചസ്റ്റർ സിറ്റി ഫോർ‌വേഡും ആയ റഹീം സ്റ്റെർലിംഗിന് എം‌ബി‌ഇ പുരസ്‌കാരം ലഭിക്കും.

യുകെയിലെ കോവിഡ് വാക്സിൻ പ്രോഗ്രാമിലെ പ്രധാന വ്യക്തികളും പകർച്ചവ്യാധിയുടെ സമയത്ത് സഹായിച്ച കമ്മ്യൂണിറ്റി വോളന്റിയർമാരും രാജ്ഞിയുടെ ജന്മദിന ബഹുമതി പട്ടികയിൽ മുന്നിൽ നിൽക്കുന്നു. വാക്‌സിൻ രൂപകൽപ്പനയിലും വിതരണത്തിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് കേറ്റ് ബിൻ‌ഹാമിനെയും പ്രൊഫ. സാറാ ഗിൽ‌ബെർട്ടിനെയും ഡെയിം ആയി തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് നൽകിയിട്ടുള്ള ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് പ്രൊഫസർ ഗിൽബെർട്ട്. ഫാന്റസി നാടകമായ ഹിസ് ഡാർക്ക് മെറ്റീരിയൽസിൽ മിസ്സിസ് കോൾട്ടറായി അഭിനയിക്കുന്ന നടി റൂത്ത് വിൽസണ് നാടകത്തിനുള്ള സേവനങ്ങൾക്കായി എം‌ബി‌ഇ പുരസ്‌കാരം ലഭിക്കും. വാക്സിൻ ടാസ്ക്ഫോഴ്സ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ നിർമാണ വിദഗ്ധനായ ഇയാൻ മക്കബ്ബിൻ, ആസ്ട്രാസെനെക്കയിലെ ഗ്ലോബൽ സപ്പ്ളൈ ഡയറക്ടർ മാർക്ക് പ്രോക് ടർ എന്നിവരെ സിബിഇ നൽകി ആദരിക്കും.

  യുകെയിലെ എയർപോർട്ടുകളിൽ വൻ ആശയക്കുഴപ്പം. പോയവർഷത്തെ ഏറ്റവും തിരക്കേറിയ ദിനം. കഴിഞ്ഞ ശനിയാഴ്ച മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങിയത് മണിക്കൂറുകളോളം. കൈ കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികളുമായി ഹീത്രൂവിൽ വന്നിറങ്ങിയ ആലപ്പുഴ സ്വദേശി കുടുങ്ങിയത് അഞ്ച് മണിക്കൂറിലേറെ. ക്ഷമാപണവുമായി മന്ത്രി

പ്രാദേശിക പാചകക്കാരിൽ നിന്ന് എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്ക് ഭക്ഷണം എത്തിച്ചു നൽകിയ ഫുഡ് 4 ഹീറോസിന്റെ സ്ഥാപകരായ ജോൺ ബ്രൗൺഹിൽ, സഹോദരി അമാൻഡ ഗസ്റ്റ് എന്നിവർക്ക് ബ്രിട്ടീഷ് എമ്പയർ മെഡൽ ലഭിക്കും. പ്രീമിയർ ലീഗ് ക്യാപ്റ്റൻമാരുമായി ചേർന്ന് കൊറോണ വൈറസ് ഫണ്ട് സംഘടിപ്പിച്ച് എൻഎച്ച്എസിനായി ദശലക്ഷക്കണക്കിന് പണം സ്വരൂപിച്ച ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണെ എംബിഇ അവാർഡ് നൽകി ആദരിക്കും. ക്രിസ്റ്റൽ പാലസ് മാനേജർ റോയ് ഹോഡ്സൺ, ലീഗ് റിനോസ് റഗ്ബി ഡയറക്ടർ കെവിൻ സിൻ‌ഫീൽഡ്, ബ്രിട്ടീഷ് മുൻ ബാസ്കറ്റ്ബോൾ താരം ലുവോൾ ഡെംഗ് തുടങ്ങിയ കായിക താരങ്ങൾക്കും അവാർഡ് ലഭിക്കും. , ലേബർ എംപി ടോണി ലോയ്ഡ് (നൈറ്റ് ), പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ലേബർ ചെയർ മെഗ് ഹില്ലിയർ (ഡെയിം), മുൻ ലേബർ എംപി മേരി ക്രെയ്ഗ് (സിബിഇ) എന്നിവർ പുരസ്‌കാര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.