ആലപ്പുഴ: ചെക്ക് കേസില്‍ ആക്ടിവിസ്റ്റും മോഡലുമായി രഹ്‌ന ഫാത്തിമ പിഴയടച്ചു. 2.10 ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ കോടതിയില്‍ നില്‍ക്കലുമായിരുന്നു നേരത്തേ ശിക്ഷ വിധിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് രഹ്ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചില്ല. തുടര്‍ന്ന് പിഴ അടച്ച് ഒരു ദിവസത്തെ കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയും ചെയ്തു.
ആലപ്പുഴ സ്വദേശിയായ ആര്‍ അനില്‍ കുമാറില്‍ നിന്ന് രഹ്ന രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നു. പകരം രഹ്ന നല്‍കിയ ചെക്ക് അനില്‍ കുമാര്‍ ബാങ്കില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ അക്കൗണ്ടില്‍ പണം ഇല്ലാതിരുന്നതിനാല്‍ ചെക്ക് മടങ്ങി. തുടര്‍ന്ന് നിയമനടപടികളുമായി മുന്നോട്ട് പോയ അനിലിന് അനുകൂലമായി ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി വന്നു.
2,10,000 രൂപ പിഴ ഒടുക്കാനും ഒരു ദിവസം കോടതി നടപടികള്‍ അവസാനിക്കുന്നത് വരെ കോടതിയില്‍ നില്‍ക്കാനുമായിരുന്നു വിധി. 2014ലാണ് കേസിന്റെ വിധി വന്നത്. ഹൈക്കോടി അപ്പീല്‍ തള്ളിയതോടെ ആലപ്പുഴ സി.ജെ.എം സി.കെ. മധുസൂദനന്‍ മുമ്പാകെ ഹാജരായി 2,10,000 രൂപ പിഴയടച്ചു. നേരത്തെ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ദര്‍ശനം നടത്താനായി സന്നിധാനത്ത് എത്തിയ രഹ്നയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുച്ചിയെന്ന് ആരോപിച്ച് കേസെടുത്തിരുന്നു.
Leave a Reply