ഐ പി എസുകാരി മരുമകളെ വിറപ്പിക്കുന്ന പരസ്പരത്തിലെ പദ്മാവതിയെ അറിയാത്തവര്‍ ചുരുക്കം. നടി രേഖ രതീഷ്‌ ആണ് ഈ വേഷം അവതരിപ്പിക്കുന്നത്‌. രേഖ എന്ന പേരിനേക്കാള്‍ ആളുകള്‍ അറിയുന്നതും പദ്മാവതിയെ ആണെന്നതാണ് സത്യം.

മിന്നും താരമായ രേഖയ്ക്ക് കൈനിറയെ സീരിയലുകളാണ്. എപ്പോഴും ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച രേഖയുടെ ജീവിതത്തില്‍ സംഭവിച്ചത് പക്ഷേ സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ്. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച രേഖയുടെ ദാമ്പത്യജീവിതം സീരിയലുകളെ വെല്ലും. അഞ്ചു തവണ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യ ജീവിതത്തില്‍ പരിതാപകരമായിരുന്നു അവസ്ഥ. തിരുവനന്തപുരത്തായിരുന്നു രേഖയുടെ ജനനം. കോളജ് ജീവിതത്തിനിടെ കണ്ടുമുട്ടിയ യൂസഫ് എന്നയാളുമായി പ്രണയത്തിലായി. കൊടുംമ്പിരികൊണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു. രണ്ടു മതത്തില്‍ പ്പെട്ടവരായിരുന്നതിനാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു. യൂസഫുമായി പിരിഞ്ഞതോടെ രേഖ സീരിയലില്‍ സജീവമായി. സഹോദരി, അമ്മ, വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങിയതോടെ തിരക്കായി.

ആദ്യ ദാമ്പത്യത്തിന്റെ വേദനകള്‍ക്കിടയിലാണ് സീരിയല്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ നിര്‍മല്‍ പ്രകാശുമായി അടുക്കുന്നത്. തന്നേക്കാള്‍ വളരെയധികം പ്രായക്കൂടുതലുള്ള നിര്‍മലുമായി പ്രണയത്തിലായതോടെ രേഖയെ കുറെനാള്‍ സീരിയലില്‍നിന്ന് കാണാതായി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ കിരീടത്തില്‍ കീരിക്കാടന്‍ ജോസിന് ശബ്ദം നല്കിയത് നിര്‍മലായിരുന്നു. ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും രേഖയ്ക്ക് വേദനയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും നിര്‍മല്‍ മരണപ്പെട്ടു. അമ്പതാമത്തെ വയസിലായിരുന്നു നിര്‍മലിന്റെ മരണം. പിന്നീട് കമാല്‍ റോയി എന്നയാളെയാണ് രേഖ മൂന്നാമത് വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധത്തിനും ആയുസ് തീരെ കുറവായിരുന്നു. പക്ഷെ കമാല്‍ രേഖയുടെ ജീവിതത്തില്‍ പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചു. കമലുമായുള്ള വിവാഹമോചനത്തോടെ സീരിയലുകളില്‍ സജീവമായ രേഖ പിന്നീട് വിവാഹം കഴിക്കുന്നത് നര്‍ത്തകനായ  അഭിലാഷിനെയാണ്. രേഖയുടെ നാലാമത്തെ വിവാഹമായിരുന്നു ഇത്.

എന്നാല്‍ വിധി വീണ്ടും രേഖയ്‌ക്കെതിരായി. തന്റെ ഭര്‍ത്താവിനെ രേഖ തട്ടിയെടുത്തെന്ന് ആരോപിച്ച് അഭിലാഷിന്റെ ഭാര്യ രംഗത്തെത്തി.  രേഖ രതീഷ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘കഥയല്ലിതു ജീവിതത്തില്‍’ എത്തിയ എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍  പ്രചരിക്കുന്നുണ്ട്. അഭിലാഷിന്റെ ഭാര്യ ഗോപികയാണ് അമൃത ടിവിയില്‍ വിധുബാല അവതരിപ്പിക്കുന്ന കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസ് സഹായത്തോടെയുള്ള പരിപാടിയില്‍ രേഖയ്ക്ക് എതിരെ പരാതിയുമായി വന്നത്. നര്‍ത്തകന്‍ ആയ തന്റെ ഭര്‍ത്താവിനെ രേഖ പ്രലോഭിപ്പിച്ചു കൂടെകൂട്ടി എന്നാണ് യുവതിയുടെ പരാതി. തന്റെ കുഞ്ഞുങ്ങളുടെ പിതാവിനെ കാമുകിയില്‍ നിന്നും വിട്ടു കിട്ടണം എന്ന അഭ്യര്‍ത്ഥിച്ചാണ് യുവതി അന്ന്  പരിപാടിയില്‍ എത്തിയത്. ഏറെ വൈകാതെ  അഭിലാഷുമായുള്ള ബന്ധവും അവസാനിച്ചു. അഞ്ചാമതും രേഖ ഒരു വിവാഹം കഴിച്ചു. അതും ഇപ്പോള്‍ നിലവിലില്ല.അഞ്ചു വിവാഹങ്ങളില്‍ നിന്ന് ഒരു മകന്‍ മാത്രമാണ് രേഖയ്ക്കുള്ളത്. അയാന്‍ എന്നു പേരുള്ള കുട്ടിക്കൊപ്പം ചെന്നൈയിലാണ് നടി താമസം.

https://www.facebook.com/armixmedia/videos/658118201048034/