നടി എമി ജാക്‌സണും ഭാവിവരനും പങ്കാളിയുമായ ജോര്‍ജും വേര്‍ പിരിയുന്നു. ജോര്‍ജിന് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും എമി നീക്കം ചെയ്തതോടെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന എമിയും ജോര്‍ജും 2019ല്‍ വിവാഹനിശ്ചയം ചെയ്തിരുന്നു.

ആ വര്‍ഷം തന്നെ ഇവര്‍ക്കൊരു ആണ്‍കുഞ്ഞും ജനിച്ചു. അന്ന് കുഞ്ഞ് ജനിച്ചപ്പോള്‍ ജോര്‍ജിനൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ക്കായി നടി പങ്കുവച്ചത്. എന്നാല്‍ ആ ഫോട്ടോയും എമി ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സിന് ഒരുമിച്ചെത്തിയ ഒരു ചിത്രം മാത്രമാണ് ഇപ്പോള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഉള്ളൂ.

  ബൈക്കിൽ കുടനിവർത്തി യാത്ര ചെയ്ത വീട്ടമ്മ റോഡിൽ വീണു മരിച്ചു. അപകടം നടന്നത് മകനൊപ്പം യാത്രചെയ്തപ്പോൾ

2010ല്‍ മദ്രാസപട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി തമിഴ് സിനിമാ രംഗത്തേക്ക് എത്തിയത്. 2012ല്‍ ഏക് ദിവാന ത എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തും എത്തി. യേവദു, ഐ, സിംഗ് ഈ ബ്ലിംഗ്, തെരി തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.

ശങ്കര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 2.0ല്‍ ആണ് എമി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം മോഡലിംഗിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.