ജിയോ കണക്ഷന്‍ എടുക്കാത്തവര്‍ ഇപ്പോള്‍ ഏറെ ചുരുക്കമായിരിക്കുന്നു. ഇപ്പോള്‍ മൊബൈല്‍ വിപണി കടന്ന് ബ്രോഡ്ബാന്‍ഡ് വിപണിയിലേക്ക് ജിയോ വന്നെത്തുകയാണ്. ജിയോ ജിഗാഫൈബര്‍ ഫൈബര്‍ ടു ഹോം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 15ന് ആരംഭിക്കും.
ബ്രോഡ്ബാന്‍ഡ്, ഐപിടിവി, ലാന്‍ഡ്‌ലൈന്‍, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമിംഗ് തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഇതുവഴി ലഭിക്കും. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ചലനം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
അതേസമയം രജിസ്റ്റര്‍ ചെയ്തത് കൊണ്ട് ജിയോ കണക്ഷന്‍ കിട്ടണമെന്നില്ല. താമസിക്കുന്ന നഗരം നോക്കിയാണ് സര്‍വ്വീസ് ലഭിക്കുക. 1100 നഗരങ്ങളില്‍ സേവനം നേടാം. മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് രജിസ്‌ട്രേഷന്‍. പ്രതിമാസം 500 രൂപ വരെയുള്ള പ്ലാനുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
Leave a Reply