തകഴി: അജയൻ്റെ മരണത്തിന് ഉത്തരവാദികളായവരോട് മാപ്പില്ല ഇന്നും ഉദ്യോഗസ്ഥർ തങ്ങളുടെ ഉത്തരവാദിത്വം യഥാസമയം നിറവേറ്റാഞ്ഞതു മൂലമാണ് ആ ജീവൻ പൊലിഞ്ഞതെന്നും എച്ച്.സലാം എംഎൽഎ പ്രസ്താവിച്ചു.
കേരള കൾച്ചറൽ ആൻ്റ് റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി കേളമംഗലം തട്ടാരുപറമ്പിൽ ടി.സി.അജയകുമാർ (53) അനുസ്മരണം പൗരാവലിയുടെ നേതൃത്വത്തിൽ കേളമംഗലം സെൻ്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തകഴി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.അജയകുമാർ അധ്യക്ഷത വഹിച്ചു. രാജു ചക്രപാണി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ജയചന്ദ്രൻ കലാങ്കേരി,കേരള കൾച്ചറൽ ആൻ്റ് റൈറ്റേഴ്സ് ഫോറം പ്രസിഡൻറ് നിരണം രാജൻ കാഥികൻ, സൗഹൃദ വേദി പ്രസിഡൻറ് ഡോ.ജോൺസൺ വി. ഇടിക്കുള, എം.എം ഷരീഫ്,സംഘാടക സമിതി കൺവീനർ ജിജി സേവ്യർ,
‘അജയകുമാർ കുടുംബ സഹായ സമിതി ‘ പ്രസിഡൻ്റ് കെ.എ തോമസ് എന്നിവർ അനുസ്മരണ സന്ദേശം നല്കി.
അമ്പലപ്പുഴയിൽ റോഡിലെ കുഴിയിൽ ബൈക്ക് അകപെട്ട് ഉണ്ടായ അപകടത്തെ തുടർന്നാണ് നവംബർ 4ന് അജയകുമാർ മരണപ്പെട്ടത്.കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പാണ് ഏക മകൻ സിദാർത്ഥൻ മരണമടഞ്ഞത്.8-ാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയോടൊപ്പം ഭാര്യ പ്രതിഭ ഇപ്പോൾ വാടക വീട്ടിലാണ് താമസം. ഇവർക്ക് തല ചായ്ക്കാനൊരിടം ഒരുക്കി കൊടുക്കുന്നതിനും പ്രദേശവാസികൾ യോഗത്തിൽ തീരുമാനിച്ചു.
Leave a Reply