ഭാവിയിലെ കാറുകള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ചൈനീസ് കമ്പനി. ഇനി വരാന്‍ പോകുന്ന കാറുകള്‍ സാധാരണഗതിയിലുള്ള കാറുകളല്ല. ബുദ്ധിപരമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള മെഷിനുകളാണ് അവയെന്ന് ചൈനയുടെ സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് കമ്പനിയായ എന്‍വിഷന്‍ മേധാവി ലേ സാങ് പറയുന്നു. ലോകത്തിലെ കാറുകളുടെ ഘടനയില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പരമ്പരാഗത കാര്‍ നിര്‍മ്മാണത്തില്‍ നിന്ന് ഇലക്ട്രിക്ക് വെഹിക്കിളിലേക്ക് ഇവ മാറികൊണ്ടിരിക്കുകയാണ്. പുതിയതായി വിപണി കീഴടക്കാന്‍ പോകുന്ന കാറുകള്‍ ഇത്തരത്തിലുള്ള ഇലക്ട്രിക്ക് വാഹനങ്ങളായിരിക്കും. അതിനായുള്ള തയ്യാറെടുപ്പുകള്‍ ലോക രാജ്യങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ മില്ല്യണ്‍ കണക്കിന് ഇലക്ട്രിക്ക് കാറുകള്‍ വിപണിലെത്തി കഴിഞ്ഞാല്‍ ഇവയ്ക്ക് ആവശ്യമായ എനര്‍ജി ഏതു മാര്‍ഗം ഉപയോഗിച്ച് കണ്ടെത്തും എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല.

പരമ്പരാഗതമായി നാം ആശ്രയിച്ചു കൊണ്ടിരിക്കുന്ന എനര്‍ജി സ്രോതസ്സുകളെ തന്നെ കാറുകള്‍ ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കാന്‍ തികയില്ലെന്നതാണ് വസ്തുത. എന്നാല്‍ ഈ എനര്‍ജിയെ എങ്ങനെ കണ്ടെത്താമെന്നതിന് ഉത്തരം നല്‍കുകയാണ് സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് കമ്പനി എന്‍വിഷന്‍. നൂറ് ശതമാനം ഗ്രീന്‍ എനര്‍ജി ഉപയോഗപ്പെടുത്തി ഇലക്ട്രിക്ക് കാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ കമ്പനി ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിക്കാന്‍ പോകുന്നത്. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും പൂര്‍ണമായും മാറി, പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന ക്ലീന്‍ എനര്‍ജി ഉപയോഗപ്പെടുത്തി കാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. സുസ്ഥിരമായ ഗതാഗതം സംവിധാനം സ്ഥാപിതമാകണമെങ്കില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനമോ എനര്‍ജിയോ പ്രകൃതിക്ക് ദോഷം ചെയ്യാത്തവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതായിരിക്കണമെന്ന് എന്‍വിഷന്‍ സ്ഥാപകനും കമ്പനി സിഇഒ യുമായ ലേ സാങ് വിശ്വസിക്കുന്നു. ക്ലീന്‍ എനര്‍ജി ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് സ്ഥായിയായ മാറ്റം മേഖലയില്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്ത് മുഴുവന്‍ ഇലക്ട്രിക്ക് കാറുകള്‍ വരുകയാണെങ്കില്‍ നിലവില്‍ ലോക രാജ്യങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജത്തിന്റെ 50 ശതമാനമോ അല്ലെങ്കില്‍ 100 ശതമാനമോ കൂടുതല്‍ ഉത്പാദനം നടത്തേണ്ടി വരും. അതിനു അനുശ്രുതമായി ഊര്‍ജ സംവിധാനങ്ങളും ആവശ്യമായി വരും. ലോകത്തിന് മുഴുവന്‍ ഇതിനൊരു പരിഹാരം ആവശ്യമാണ് ലേ സാങ് പറയുന്നു. 2018 ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ലേ സാങ് അവതരിപ്പിച്ചിരിക്കുന്ന സിബില്ല കാര്‍ മോഡല്‍ പുതിയൊരു പരിഹാരവുമായിട്ടാണ് രംഗത്തു വന്നിരിക്കുന്നത്. ഇല്‌ക്ട്രോണിക്, ഇന്റലിജന്റ്, കണക്ടട് വെഹിക്കിള്‍ മോഡല്‍ എന്നാണ് സിബില്ല അറിയപ്പെടുന്നത്. ക്ലീന്‍ ഗ്രീന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറുകള്‍ ആഢംബര മോഡലുകളോട് കിടപിടിക്കുന്ന ഡിസൈനിംഗ് ഓടുകൂടിയാണ് പുറത്തിറങ്ങാന്‍ പോകുന്നത്. ജിഎഫ്ജി സ്റ്റൈലില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഈ വാഹനങ്ങള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജര്‍മ്മന്‍ കമ്പനിയായ സോനന്‍ ആണ് കാറിലെ ഊര്‍ജ സംവിധാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പിവി സോളാര്‍ സിസ്റ്റം, വിന്റ് എനര്‍ജി, സ്മാര്‍ട് ഗ്രിഡ്‌സ് കൂടാതെ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുകള്‍ എന്നിവ പുതിയ കാറിന്റെ പ്രത്യേകതകളായിരിക്കും. പുതിയ മോഡല്‍ വൈകാതെ തന്നെ വിപണി കീഴടക്കാനെത്തുമെന്നാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്.