താന്‍ അമ്മയായ വിവരം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയറിഞ്ഞ ഞെട്ടലിലാണ് രഞ്ജിനി ഹരിദാസ്. ‘ഇതെപ്പോ ഞാനറിഞ്ഞില്ലല്ലോ’ എന്ന കുറിപ്പോടെയാണ് രഞ്ജിനി ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

രഞ്ജിനി ഹരിദാസ് അമ്മയായി കുഞ്ഞിന്റെ അച്ഛനെ കണ്ടാല്‍ ഞെട്ടും എന്ന തലക്കെട്ടോടെയാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. രഞ്ജിനിയുടെ ചിത്രത്തിനൊപ്പം ഒരു നവജാതശിശുവിന്റെ ചിത്രവും കൂടി ഉപയോഗിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്.

അവിവാഹിതയായ രഞ്ജിനി ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വാര്‍ത്തയാക്കാനൊന്നും താരം ശ്രമിച്ചിരുന്നില്ല. അതിനുശേഷമാണ് രഞ്ജിനിയെക്കുറിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിക്കപ്പെടുന്നത്.