പാസ്‌പോര്‍ട്ടിലെ ആശയക്കുഴപ്പം ട്രാന്‍സ്‌ജെന്റര്‍ രഞ്ജു രഞ്ജിമാര്‍ മണിക്കൂറുകളോളം ദുബായ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. പഴയ പാസ്പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് രഞ്ജുവിന് വിനയായത്. 30 മണിക്കൂറോളമാണ് രഞ്ജു രഞ്ജിമാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.

തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് രഞ്ജു രഞ്ജിമാര്‍ ദുബായിലെത്തിയത്. വിമാനത്താവളത്തില്‍ പരിശോധനയില്‍ പഴയ പാസ്പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയ കുഴപ്പത്തിനിടയാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശ്രമങ്ങളെ തുടര്‍ന്ന് അധികൃതരെ കാര്യം ബോധിപ്പിക്കാനായി.

അല്‍പ്പം ആശങ്കപ്പെട്ടെങ്കിലും അധികൃതരെ സത്യം ബോധ്യപ്പെടുത്താനായതില്‍ സന്തോഷമുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ പ്രതികരിച്ചു.