ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രധാന നഗരങ്ങളുടെ അടുത്തുള്ള പട്ടണങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വാടക വർദ്ധനവുണ്ടായതായി പുതിയ ഗവേഷണം പുറത്ത്. 2020 നും 2023 നും ഇടയിൽ ബോൾട്ടൺ, ന്യൂപോർട്ട് തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിൽ വാടക മൂന്നിലൊന്നിലധികം വർദ്ധിച്ചതായി പ്രോപ്പർട്ടി പോർട്ടൽ സൂപ്ല പറയുന്നു. ഗ്ലാസ്‌ഗോ, ലണ്ടൻ, മാഞ്ചസ്റ്റർ, എഡിൻബർഗ് എന്നിവിടങ്ങളിൽ വലിയ ഉയർച്ചയുണ്ടായിട്ടുണ്ട്. പുതിയ തൊഴിൽ സംസ്‌കാരം വില വർദ്ധനവിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുള്ളതായി ഗവേഷണത്തിൽ കണ്ടെത്തി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വഴി പലർക്കും നഗരങ്ങളിലെ വലിയ സ്ഥലങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള കാരണമായി.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വലിയ നഗരങ്ങളിലേക്ക് എളുപ്പമുള്ള ഗതാഗത സൗകര്യമുള്ള പ്രദേശങ്ങളിൽ ഫ്ളാറ്റുകൾക്കും മറ്റും ഉള്ള ആവശ്യങ്ങൾ ദിനം പ്രതി കുത്തനെ ഉയരുകയാണെന്ന് ഏജന്റുമാർ പറയുന്നു. യുകെയിലെ 65 നഗരങ്ങളിലും വലിയ പട്ടണങ്ങളിലും താമസിക്കാൻ പുതിയ സ്ഥലങ്ങൾ തേടുന്ന ആളുകളുടെ വാടകയിലെ വർദ്ധനവ് നിരീക്ഷിച്ചതിന് ശേഷമാണ് സൂപ്ല കണക്കുകൾ പുറത്ത് വിട്ടത്. റിപ്പോർട്ടിൽ വില വർദ്ധനവ് ഉണ്ടായ പത്ത് നഗരങ്ങളിൽ ആറ് എണ്ണം ലണ്ടൻ, ലീഡ്‌സ്, കാർഡിഫ് എന്നീ പ്രദേശങ്ങളിലെ അടുത്ത സ്ഥലങ്ങളിൽ ആണ്. വിഗാൻ, ന്യൂപോർട്ട്, ബ്രാഡ്‌ഫോർഡ്, റോച്ച്‌ഡെയ്ൽ, ലൂട്ടൺ എന്നീ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ബോൾട്ടണിൽ മൂന്ന് വർഷത്തിനിടെ വാടകയ്ക്കുള്ള സ്ഥലങ്ങളുടെ ആവശ്യങ്ങൾ ഏകദേശം 39% ആണ് വർദ്ധിച്ചത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 15% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു പ്രദേശങ്ങളിൽ നിന്ന് ബോൾട്ടനെ വ്യത്യസ്തമാകുന്നത് ഈ പ്രദേശത്തെ പുതിയ ലെറ്റിൻ്റെ ശരാശരി വാടക ഇപ്പോഴും അയൽ പ്രദേശങ്ങളായ റോച്ച്ഡെയ്ൽ, വാറിംഗ്ടൺ, മാഞ്ചസ്റ്റർ എന്നിവയേക്കാൾ കുറവാണ് എന്നുള്ളതാണ്. ആവശ്യക്കാർ ഉയർന്നതാണെങ്കിലും, ബോൾട്ടണിൽ ലഭ്യമായ പ്രോപ്പർട്ടികളുടെ എണ്ണം വളരെ കുറവാണ്.