റിയാലിറ്റി ഷോയ്ക്കിടെയുണ്ടായ നാവു പിഴവില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടു യുവനടി ലിച്ചി. ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതോടെ പുലിവാല് പിടിച്ചു ലിച്ചി എന്ന അന്നാ രാജന്‍. അവസാനം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ലിച്ചി കരയുന്നതു വരെ എത്തി ആരാധകരുടെ ആക്രമണം. റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ ലിച്ചിയോട് അവതാരക മമ്മൂട്ടിയുടെ നായികയാകണോ ദുല്‍ഖറിന്റെ നായികയാകണോ എന്ന് ചോദിച്ചു. രണ്ടു പേര്‍ക്കുമൊപ്പം അഭിനയിക്കാനാഗ്രഹമുള്ള ലിച്ചി അടുത്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകാം, മമ്മൂക്ക അച്ഛനായും വരട്ടെ, പിന്നത്തെ ചിത്രത്തില്‍ തിരിച്ചുമാകാം എന്ന് തമാശ രൂപേണ പറഞ്ഞു. പക്ഷേ മമ്മൂക്ക വേണമെങ്കില്‍ അച്ഛനായിക്കോട്ടെ എന്ന് ലിച്ചി പറഞ്ഞ തരത്തില്‍ വാര്‍ത്തകള്‍ വരുകയും, വിമര്‍ശനവുമായി ആരാധകര്‍ എത്തുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവസാനം തന്റെ നിരപരാധിത്വം വ്യക്തമാക്കി ലിച്ചി ഫെയ്‌സ്ബുക്ക് ലൈവിലെത്തി. ലൈവിലൂടെ പൊട്ടി കരയുന്നതു വരെയെത്തി കാര്യങ്ങള്‍. പിന്നീട് നടി റിമ കല്ലിങ്കല്‍ നടിയെ പിന്തുണച്ചു. 65കാരനായ മമ്മൂട്ടിക്ക് അച്ഛനായി അഭിനയിക്കാന്‍ പറ്റില്ലേ? ലിച്ചി എന്തിന് മാപ്പു പറയണമെന്നായിരുന്നു റിമയുടെ ചോദ്യം.

ഇപ്പോള്‍ മമ്മൂക്കയെ പരസ്യമായി വിമര്‍ശിച്ച് രശ്മി നായര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രശ്മിയുടെ പരിഹാസം. ‘മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്നു പറഞ്ഞ നടിക്ക് ഫാന്‍സിന്റെ തെറിവിളി. അതിപ്പോ മുത്തച്ഛനാകാന്‍ പ്രായമുള്ള മൂപ്പിലാനോട് അച്ഛനായി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കായാലും സഹിക്കില്ല. ഐ ഷപ്പോട്ട് മൂപ്പിലാന്‍’ എന്നാണ് പോസ്റ്റ്.