WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, കേംബ്രിഡ്ജിൽ വെച്ച് ദമ്പതികൾക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തിൽ സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും.
” ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു” (ലൂക്കാ19:5).
വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം,  വിശുദ്ധിയിൽ നയിക്കുന്നതിനും, ജീവിത സമ്മർദ്ധങ്ങൾ,സാഹചര്യങ്ങൾ, പ്രലോഭനങ്ങൾ, സ്വാർത്ഥത എന്നിവ മൂലം സൗഹൃദത്തിലും, സ്നേഹാനുഭവത്തിലും, ജീവിതത്തിലും വന്നേക്കാവുന്ന  ഭിന്നതകളും അസ്വാരസ്യങ്ങളും, സൗഖ്യദാതാവായ ദൈവ സാന്നിധ്യത്തിൽ ആല്മപരിശോധന ചെയ്യുവാനും അനുരഞ്ജത്തിനുമുള്ള അവസരമാവും ദമ്പതീ ധ്യാനത്തിൽ സംജാതമാവുക.
ക്രൈസ്തവ ജീവിതത്തിൽ, ദൈവവും ജീവിത പങ്കാളികളുമായി ഉണ്ടാവേണ്ട ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും, സ്നേഹാർദ്രവും, ശാന്തവുമായ ദാമ്പത്യ കൃപകൾ ആർജ്ജിക്കുവാനുള്ള അനുഗ്രഹദായകമായ ദമ്പതീ ധ്യാന ശുശ്രുഷകളിൽ പങ്കുചേരുവാൻ  ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
ദമ്പതികൾ മുൻകൂട്ടിത്തന്നെ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ തങ്ങളുടെ പേര് രജിസ്റ്റർ ചെയ്ത് അവസരം ഉറപ്പാക്കുവാൻ ഇവാഞ്ചലൈസേഷൻ കമ്മീഷൻ സസ്നേഹം അഭ്യർത്ഥിക്കുന്നു.
https://forms.gle/9CdY6x6ymAD6AARF9
ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ത്രിദിന ധ്യാനം 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ – 07848808550