മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തിൽ തുടരുന്നു. തിരുവനന്തപുരം പട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. വി.എസ്സിൻ്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മാസത്തിലൊരിക്കലുള്ള പരിശോധനകൾക്കായി ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .ഐസിയുവിൽ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു.
വാക്‌സിനേഷന്‍ പുരോഗമിക്കുന്നു, ആദ്യ ഡോസെടുത്തത് 78 ശതമാനം പേര്‍, ആശങ്ക മൂന്നാം തരംഗത്തില്‍വാക്‌സിനേഷന്‍ പുരോഗമിക്കുന്നു, ആദ്യ ഡോസെടുത്തത് 78 ശതമാനം പേര്‍, ആശങ്ക മൂന്നാം തരംഗത്തില്‍
വി.എസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉദരസംബന്ധമായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ മെഡിക്കൽ ബോർഡ് വീണ്ടും ചേർന്നശേഷം പുതിയ മെഡിക്കൽ ബുള്ളറ്റിന്‍ പുറത്തിറക്കും.
മൊഴി നല്‍കാന്‍ ജോജു പൊലീസ് സ്റ്റേഷനിലെത്തില്ല; ദൃശ്യങ്ങള്‍ നടന് അയച്ച്‌കൊടുക്കുമെന്ന് പൊലീസ്മൊഴി നല്‍കാന്‍ ജോജു പൊലീസ് സ്റ്റേഷനിലെത്തില്ല; ദൃശ്യങ്ങള്‍ നടന് അയച്ച്‌കൊടുക്കുമെന്ന് പൊലീസ്
ഇക്കഴിഞ്ഞ ഒക്ടോബർ 20-നാണ് അദ്ദേഹം 98-ാം പിറന്നാൾ ആഘോഷിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ നേരിൽ കണ്ട് ആശംസ അറിയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശം പാലിച്ച് സന്ദർശനങ്ങൾ ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള വീട്ടിൽ താമസിക്കുന്ന വി എസ്സ് കൊവിഡ് കാലമായതിനാലും അനാരോഗ്യത്തെ തുടർന്നും കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.
പക്ഷേ, വാർത്താചാനലുകൾ കാണുകയും ദൈനംദിന രാഷ്ട്രീയ സംഭവങ്ങൾ വിലയിരുത്തുകയും പത്രം വായിക്കുകയും ചെയ്യുന്നുണ്ട്. സിപിഎമ്മിൽ ജീവിച്ചിരിക്കുന്ന തലമുതിർന്ന സ്ഥാപക നേതാക്കളിൽ പ്രധാനിയാണ് വി എസ്സ്. പ്രായത്തിൻ്റെ അവശതകൾ കാരണം ഡോക്ടർമാരുടെ നിർദ്ദേശാനുസരണമാണ് അദ്ദേഹത്തിൻ്റെ ചികിത്സകൾ മുന്നോട്ടുപോകുന്നത്. ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ പദവി ഒഴിഞ്ഞിരുന്നു.
Leave a Reply