ജോണ്‍സണ്‍ ജോസഫ്

പ്രശസ്ത വചന പ്രഘോഷകനായ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ കൃപാഭിഷേക ധ്യാന ശുശ്രൂഷകള്‍ നയിക്കുന്നു. ആഗസ്ത് 25 മുതല്‍ 29വരെ ലണ്ടന്‍, മാഞ്ചസ്റ്റര്‍, നോട്ടിങ്ഹാം, ഡെര്‍ബി എന്നീ സ്ഥലങ്ങളിലാണ് ശുശ്രൂഷകള്‍ നടത്തപ്പെടുക. ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണ ശൈലിയിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്താനുഭവത്തിലേക്കു നയിച്ച ഫാ.ദാനിയേല്‍, തിരുവനന്തപുരം സീറോ മലങ്കര അതിരൂപത വൈദികനും, മാര്‍ ഈവാനിയോസ് കോളേജിലെ ഇംഗ്ളീഷ് വിഭാഗം അധ്യാപകനുമാണ്. ഫാ. ദാനിയേല്‍ നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കാര്‍മല്‍ മിനിസ്ട്രീസ്, സഭയിലെ നവസുവിശേഷവത്കരണ ശുശ്രൂഷയില്‍ സജീവമാണ്.

ലണ്ടനിലെ ഡാഗനമിലുള്ള സെന്റ് ആന്‍സ് (മാര്‍ ഇവാനിയോസ് സെന്റര്‍) ദേവാലയത്തില്‍ ആഗസ്റ്റ് 25,26 തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 25ന് വൈകിട്ട് 6മുതല്‍ 10 വരെയും, 26ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെയുമാണ് ശുശ്രൂഷകള്‍. 26ന് കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഗസ്റ്റ് 27 ഞായറാഴ്ച, മാഞ്ചസ്റ്ററിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു 2 മുതല്‍ വൈകിട്ട് 7വരെ യും, നോട്ടിങ്ഹാമില്‍, ബുള്‍വെല്‍ ഔര്‍ ലേഡീ ദേവാലയത്തില്‍ ആഗസ്റ്റ് 28, തിങ്കളാഴ്ച (ബാങ്ക് അവധി ദിനം) ഉച്ചകഴിഞ്ഞു 2 മുതല്‍ വൈകിട്ട് 7.30വരെയും, ഡെര്‍ബി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ 29 ചൊവ്വാഴ്ച രാവിലെ 10മുതല്‍ ഉച്ചക്ക് 2 വരെയുമാണ് കൃപാഭിഷേക ശുശ്രൂഷകള്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്നത്.
വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, സൗഖ്യ വിടുതല്‍ ശുശ്രൂഷകള്‍, ദിവ്യകാരുണ്യ ആരാധന എന്നിവ എല്ലാ സ്ഥലങ്ങളിലും കൃപാഭിഷേക ശുശ്രൂഷയുടെ ഭാഗമാകും.
ധ്യാന വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു:

Aug 25 (6pm to 10pm)&Aug26 ( 9.30 am to 4pm)
St.Anne’s RC Church,Mar Ivanios Centre
Woodward Road,Dagenham RM9 4SU
Tel: 07886 286403 (Chacko Kovoor)
***
Aug 27
St.Hilda’s RC Church,66 Kenworthy Lane,
Northenden, Manchester M22 4EF
Tel: 07825 871317 (Joby)
****
Aug 28, 2pm to 7pm
Our Lady’s RC Church
Brooklyn Road,Nottingham NG6 9ES
Tel: 07506810177 ( Johnons)
Aug 29, 10am to 2pm
St.George RC Church
Village Street ,Derby DE23 8SZ
Tel: 07878 510536 (Milton)