റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു : വേദനയോടെ യുകെയിലെ മലയാളി സമൂഹം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ മുൻ പ്രിൻസിപ്പിലിൻെറ നിര്യാണത്തിൽ ദുഖത്തോടെ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും.

റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു :  വേദനയോടെ യുകെയിലെ മലയാളി സമൂഹം. ചങ്ങനാശേരി  സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ മുൻ പ്രിൻസിപ്പിലിൻെറ  നിര്യാണത്തിൽ ദുഖത്തോടെ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും.
November 07 16:04 2019 Print This Article
ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

കെറ്ററിംഗ്‌: നോർത്താംപ്ടൺ രൂപതയിൽ ശുശ്രുഷ ചെയ്തുവരികയായിരുന്നു റെവ. ഫാ. വിൽസൺ കൊറ്റത്തിൽ ഇന്ന് (വ്യാഴം) രാവിലെ കേറ്ററിങ്ങിൽ നിര്യാതനായ വിവരം അത്യഗാധമായ ദുഖത്തോടെ അറിയിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം MSFS സന്യാസസഭാഅംഗമാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കെറ്ററിംഗ്‌ സെൻറ്‌ ഫൗസ്റ്റീന മിഷൻ ഡിറക്ടറായും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

ചങ്ങനാശേരി അതിരൂപതയുടെ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ പ്രിൻസിപ്പലായി അച്ചൻ നേരത്തെ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. റെവ. ഫാ. വിൽസൺ കൊറ്റത്തിലിൻറെ മൃതദേഹം ഇപ്പോൾ സമീപത്തുള്ള ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്.

ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കേറ്ററിങ്ങിലെത്തി അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ചെയ്തു. വിത്സനച്ചനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 4.30 നു കേറ്ററിങ്ങിൽ (St. Edward’s Church, Kettering, NN 157 QQ) മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വി. ബലിയും മറ്റു പ്രാർത്ഥനാശുശ്രുഷകളും നടക്കും. ബഹു. വിത്സനച്ചന്റെ ആകസ്മിക നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു.

ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles