അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നൽകി അന്തരിച്ച മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS ന് അന്തിമോപചാരങ്ങളർപ്പിക്കുന്നതിനും പ്രാത്ഥിക്കുന്നതിനുമായി നവംബർ 21-ന് വൈകന്നേരം 4.30 pm ന് മൃതദേഹം അദ്ദേഹം സേവനമനുഷ്ടിച്ചു കൊണ്ടിരുന്ന സെൻറ്.എഡ്വേർഡ് ദൈവാലയത്തിൽ കൊണ്ടുവരുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കർമ്മങ്ങൾക്കുനേതൃത്വം നൽകന്നതായിരിക്കും.    ബിഷപ്പ് മാർ ജോസഫ്‌ സ്രാമ്പിക്കലും യു കെയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന വൈദികരും ചേർന്ന് ദിവ്യബലി അർപ്പിക്കുന്നതും തുടർന്ന് വിൽസൺ അച്ഛനെ ഒരുനോക്ക് കാണുവാനും അന്ത്യോപചാരമർപ്പിക്കുവാനും പ്രാർത്ഥിക്കാനും അവസരം ഉണ്ടായിരിക്കുന്നതുമാണ് . 22-11-2019 വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നോർത്താംപ്ടൺ ബിഷപി ന്റെ മുഖ്യ കാർമികത്വത്തിൽ ലാറ്റിൻ റൈറ്റിലുള്ള കുർബാനയും മറ്റു കർമങ്ങളും ഉണ്ടായിരിക്കുന്നതാണ്

വിലാസം: സെന്റ് എഡ്വാർഡ് ചർച്ച് കെറ്ററിംഗ് NN1 57QQ
കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെടുക
ബെന്നി : 07735551674
ജിനോ :07852990351
പ്രസാദ് :07854889832

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ്‌ ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ. ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.