ലണ്ടൻ: കൊറോണ വൈറസ് ബാധിച്ചു യുകെയിലെ പല ഭാഗത്തും മലയാളി ആരോഗ്യ പ്രവർത്തകർ കഷ്ടപ്പെടുന്ന വിവരം നമുക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും വൈറസ് പിടിപെട്ടാൽ എങ്ങനെ അതിനെ നേരിടാം എന്നതിനെക്കുറിച്ചും പലർക്കും ഒരു നല്ല ധാരണ ഇല്ല എന്നത് സത്യമാണ്. അപൂർവ്വം ചിലർ മാത്രമേ മുൻപോട്ട് വന്നു വെളിപ്പെടുത്താൻ തയ്യാറായിട്ടുള്ളത്. മനോബലം എന്നത് ഇതിൽ നിർണ്ണായകമാണ്. ഇത്തരത്തിൽ തൻ അനുഭവിച്ച രോഗ പീഢകൾ വിവരിക്കുകയാണ് ലണ്ടനിലുള്ള  ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ് ആയി ജോലി ചെയ്യുന്ന ഷറഫ്…

ഷറഫിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

ഞാന്‍ ഷറഫ്. ഇപ്പോള്‍ ലണ്ടനിൽ സ്‌പെഷ്യലിസ്‌റ് Physiotherapist ആയിട്ട് വര്‍ക്ക് ചെയ്യുന്നു.
കൊറോണയെ തുരത്താന്‍ NHS ( UK ഗവണ്മെന്റ് ) ന്റെ കൂടെ നിന്ന് പോസിറ്റീവ് ആയ ഒരു യുവാവ് ഇപ്പോള്‍ നെഗറ്റീവ് ആയി വീണ്ടും അംഗത്തിലേക് ചേക്കേറാന്‍ പോകുന്നു .
നാട്ടില്‍ കാസറഗോഡ് എന്ന സപ്ത ഭാഷ സംഗമ ഭൂമിയില്‍ ജനിച്ചു വളര്‍ന്നത് .

Corona journey:
ഞാന്‍ ആദ്യം ഇത് എനിക്കും വരും എന്നുറപ്പിച്ചു ജോലിക് പോയത് കൊണ്ട് വലിയ ഒരു ഷോക്ക് എനിക്കുണ്ടായില്ല കാരണം ഇവിടെ PPE അഥവാ പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ് ഇവിടെ വളരെ കുറവായത് കാരണം എല്ലാ രോഗികളെയും കാണുമ്പോള്‍ PPE ഇട്ട് പോവാന്‍ പറ്റില്ലായിരുന്നു. അങ്ങനെ എന്റെ റൂട്ടിന് രോഗികളെ കാണാന്‍ പോകുമ്പോള്‍ PPE കിട്ടിയില്ല അങ്ങനെ രണ്ടും കല്പിച്ചു patients നെ കാണന്‍ പോയപ്പോള്‍ രോഗികള്‍ക്കാണെങ്കില്‍ നല്ല ചുമയും പനിയും നേരെ അവരെ റെഫര്‍ ചെയ്തു
കൊറോണ അഥവാ കോവിഡ് 19 ടെസ്റ്റിന് .റിസള്‍ട്ട് വന്നു ‘പോസിറ്റീവ് ‘ ,കൂടാതെ എന്നോടും എന്റെ അസിസ്റ്റന്റ് നോടും വീട്ടില്‍ പോകണ്ട ( വീട്ടില്‍ കുടുംബം ഉണ്ടേ) എന്നും വേറെ പോയി താമസിക്കാനും മാനേജര്‍ ന്റെ ഓര്‍ഡര്‍ വന്നു അങ്ങനെ അവര്‍ തന്നെ നമുക് താമസ സൗകര്യം ചെയ്തു തന്നു.

മൂന്നാമത്തെ ദിവസം ഒരു 3 മണി ആകുമ്പോള്‍ നല്ല പനിഉം തല വേദനയും
തെര്‍മോ മീറ്റര്‍ വെച്ച സെല്ഫ് ടെസ്റ്റ് ചെയ്ത നോകുമ്പോളെക് താപനില 38.5 ഡിഗ്രി സെല്‍ഷ്യസ് .ഒരു ഗ്ലാസ് വെള്ളമെടുത്തു തരോ എന്ന് ചോദിക്കാന്‍ പോലും ആരുമില്ല ലൈറ്റ് ഇട്ട് റിസപ്ഷന്‍ ഇല്‍ വിളിച്ചു വെള്ളം ചോദിക്കാന്‍ പോലും പറ്റുന്നില്ല , ഒരു മാതിരി കയ്യും കാലും തളര്‍ന്ന പോലെ .
എങ്ങനെ ഒക്കെ കഷ്ടപ്പെട്ട് ഒരു half ലയിങ് പൊസിഷന്‍ ഇല്‍ ഇരുന്ന് ഫോണ്‍ എടുത്ത് 0 അമര്‍ത്തി അവരാണെങ്കില്‍ വെള്ളം റൂമില്‍ തരാന് പറ്റില്ല പകരം ഡോര്‍ നു വെളിയില്‍ വെക്കാന്‍ മാത്രമേ വെക്കാന്‍ പട്ടത്തുള്ളൂ എന്ന് പറഞ്ഞു , കാരണം എനിക്ക് പനി ആണ് അത് പോലെ അവര്‍ക്കും പേടി ഉണ്ടാകുമല്ലോ ? പിന്നെ കൂടാതെ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ ഉം .

പാരസെറ്റമോള്‍ എടുത്ത് വെച്ചത് കൊണ്ട് വെള്ളം ഇല്ലാണ്ട് ഒറ്റ കാച്ചല്‍ , എന്നിട് അത് പോലെ കിടന്നു പക്ഷെ ഉറക്കം വന്നില്ലാട്ടോ .സിംപ്‌ടോംസ്:
Day 1 : പനി 38.5 ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച ,
Day 2 : പനി 38.3ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച , ചുമ, വലിവ്, സ്‌മെല്ല് ഉം രുചിയും പോയി
Day 3 : പനി 38.9 ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച ,നല്ല ചുമ,നന്നായി വലിവ് ,
ഫുഡ് കഴിക്കാന്‍ പറ്റില്ല, ഛര്ദിക്കാന് മുട്ടല്‍ (Nausea ).
ഡേ 4 : മുകളില്‍ പറഞ്ഞതും പിന്നെ ബെഡ് ഇല്‍ നിന്ന് എണീക്കാഞ്ഞിട് 3 ദിവസവും കഴിഞ്ഞു .
ഡേ 5 : പനി കുറഞ്ഞു 36 .5 ഡിഗ്രി ആയി??. ചുമയും വലിവും , ഛര്ദിക്കാന് മുട്ടല്‍
ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച

Day 6 : മെല്ലെ ബെഡ് ഇല്‍ നിന്ന് എണീച് നടക്കാന്‍ പറ്റും, 5 ദിവസത്തിന് ശേഷം ടോയ്‌ലറ്റ് ഇല്‍ പോയി, പല്ല് തേച്ചു ??.

ഡേ 7 : ചുമയും വലിവും , ഛര്ദിക്കാന് മുട്ടല്‍
ശരീര വേദന ഒഴികെ ബാക്കി ഒകെ നല്ല മാറ്റം വരുന്നുണ്ട് .

കോവിഡ് 19 ടെസ്റ്റ് day 1 ഇല്‍ ചെയ്തു പോസിറ്റീവ് വന്നു .
അസിസ്റ്റന്റ് അടുത്ത റൂമില്‍ ഉണ്ടായത് കൊണ്ട് ഫുഡ് ഉം വെള്ളവും അടുത്തു കൊണ്ട് തന്നു പുള്ളിയും പോസിറ്റീവ് ആയത് കൊണ്ട് നോ പേടിക്കല്‍സ് .
പക്ഷെ പുള്ളിക് സിംപ്‌ടോംസ് അതികം ഉണ്ടായില്ല .

ട്രീറ്റ്‌മെന്റ് :
വെള്ളം
Kettle ഫ്യൂംസ്
ഓറഞ്ച് ജ്യൂസ്
ഓറഞ്ച്
ഫുഡ്
പാരസെറ്റമോള്‍
ഉറക്കം
കിടത്തം
മനോധൈര്യം

20/04/2020 ഞാന്‍ തന്നെ ഡ്രൈവ് ചെയ്ത പോയി ടെസ്റ്റ് കൊടുത്തു ( O2 അറീന London )
22 /04 2020 റിസള്‍ട്ട് വന്നു നെഗറ്റീവ് ????????

27 /04 /2020 ഞാന്‍ വീണ്ടും ഡ്യൂട്ടി ക് ജോയിന്‍ ചെയ്യാന്‍ പോകുന്നു .????

കൊറോണ പോസിറ്റീവ് ആയ ദിവസം 08 /04 /2020

വീഡിയോ കാണാം .

[ot-video][/ot-video]