വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. സിനിമയിലെ നിരവധി ഗാനങ്ങള്‍ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. ഈയടുത്ത് ‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ, ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനവും പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഈ ഗാനത്തില്‍ സ്ത്രീവിരുദ്ധത വിമര്‍ശിച്ചു രേവതി സമ്പത്ത് രംഗത്തെത്തിയിരിക്കുകയാണ്.

‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ. അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ?? സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മള്‍ ഒക്കെ പത്രാസില്‍ ഡബിള്‍ പി.എച്ച്.ഡി ഉള്ളവരാടോ,’ രേവതി സമ്പത്ത് ഫേസ്ബുക്കില്‍ എഴുതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം സിനിമ ഈ മാസം 21നാണ് പ്രേക്ഷകരിലേക്ക് എത്തുക. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ,കല്യാണി പ്രിയദര്‍ശന്‍ ,ദര്‍ശന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും, പാട്ടുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മേരി ലാന്റ് സിനിമാസ് ആന്‍ഡ് ബിഗ് ബാങ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍-നോബിള്‍ ബാബു തോമസ്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.