ലണ്ടന്‍: ബ്രിട്ടനിലെ ഗാരേജ് ഫോര്‍കോര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞവ ഏതൊക്കെയെന്ന വിവരങ്ങള്‍ പുറത്ത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും വിലക്കുറവ് നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സെയിന്‍സ്ബറിയാണ് മുന്‍പന്തിയില്‍. ഭക്ഷ്യവസ്തുക്കളും പാനീയങ്ങളുമുള്‍പ്പെടെ 9 ഇനങ്ങളടങ്ങിയ ഒരു ബാസ്‌കറ്റിന് മറ്റു സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ 7 പൗണ്ട് കുറവാണ് സെയിന്‍സ്ബറി ലോക്കല്‍ ഈടാക്കുന്നത്. ആറ് പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.
വ്യാപാര മാസികയായ ദി ഗ്രോസര്‍ ആണ് പഠനം നടത്തിയത്. ദി കോ-ഓപ്, എം ആന്‍ഡ് എസ് സിംപ്ലി ഫുഡ്, മോറിസണ്‍സ് ഡെയിലി, സെയിന്‍സ്ബറി ലോക്കല്‍, ടെസ്‌കോ എക്‌സപ്രസ്, ലിറ്റില്‍ വെയിറ്റ്‌റോസ് എന്നീ ഫോര്‍കോര്‍ട്ട്, കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലാണ് പഠനം നടത്തിയത്. ബ്രെഡ്, പാല്, ടീബാഗ്, സ്പഗെറ്റി തുടങ്ങി 9 ഇനങ്ങളാണ് എല്ലായിടത്തു നിന്നും വാങ്ങിയത്. സെയിന്‍സ്ബറിയില്‍ ഇവയ്ക്ക് 17.44 പൗണ്ട് മാത്രമാണ് വില വന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാം സ്ഥാനത്തുള്ള ടെസ്‌കോ 18.28 പൗണ്ട് ഈടാക്കി. വെയിറ്റ്‌റോസില്‍ 19.99 പൗണ്ടും മോറിസണില്‍ 20.48 പൗണ്ടും ഇതേ സാധനങ്ങള്‍ക്ക് വിലയായി. കോ-ഓപ്പില്‍ 21.44 പൗണ്ടും എം ആന്‍ഡ് എസ് സിംപ്ലിയില്‍ 24.45 പൗണ്ടും വിലയീടാക്കി. ഏറ്റവും വിലക്കൂടുതലുള്ള എംആന്‍ഡ്എസിനേക്കാള്‍ 29 ശതമാനം കുറവാണ് സെയിന്‍സ്ബറിയിലെ വിലയെന്നാണ് വ്യക്തമായത്.

Also read..മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ഫെയ്സ്‌ ബുക്ക്‌ പോസ്റ്റ്‌ വഴി അപവാദപ്രചരണം; യുവാവ് പിടിയില്‍