ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ശുശ്രുഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കാൻ എത്തിയ തുമ്പമൺ ഭദ്രാസന അധിപൻ എബ്രഹാം മാർ സറാഫിം തിരുമേനിക്ക് ഇടവകയുടെ വികാരിയായ റവ. ഫാദർ നിതിൻ പ്രസാദ് കോശി , ട്രസ്റ്റി ശ്രീ സിസാൻ ചാക്കോ , സെകട്ടറി. ശ്രീ ബിജു കൊച്ചുനുണ്ണി , പെരുന്നാൾ കോഡിനേറ്റർ ശ്രീ റോയ്‌സ് ഫിലിപ്പ് , മറ്റു ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ ഹീത്രൂ എയർപോർട്ടിൽ സ്വീകരിച്ചു ,

പ്രധാന പെരുന്നാള്‍ ദിവസങ്ങളില്‍ ഒന്നായ നവംബര്‍ 4 -ന് എല്ലാ വര്‍ഷവും നടത്തി വരാറുള്ള തീര്‍ത്ഥാടനവും നടക്കും. ലണ്ടനിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകളില്‍ നിന്നും പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ നിന്നും തീര്‍ത്ഥാടകര്‍ പദയാത്രയായി പള്ളിയിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീര്‍ത്ഥാടകകര്‍ക്കുള്ള സ്വീകരണവും ഉച്ച നമസ്‌കാരവും കഞ്ഞി നേര്‍ച്ചയും ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകിട്ട് 5: 00 ന് സന്ധ്യ നമസ്‌കാരവും കൺവൻഷന്‍ പ്രസംഗവും അതേ തുടര്‍ന്ന് പുണ്യസ്മൃതിയും ശ്ലൈഹീക വാഴ്വും ഉണ്ടായിരിക്കും. പ്രധാന പെരുന്നാള്‍ ദിവസമായ നവംബര്‍ 5 -ന് രാവിലെ 8.30ന് പ്രഭാത നമസ്‌ക്കാരവും 9.30ന് വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും ശ്ലൈഹീക വാഴ്വും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. പെരുന്നാള്‍ ക്രമികരണങ്ങള്‍ക്ക് ഇടവക ട്രസ്റ്റി സിസന്‍ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണി, പെരുന്നാള്‍ കണ്‍വീനര്‍ റോയസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പെരുന്നാളിനോട് അനുബന്ധിച്ച് റാഫിള്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം സമ്മാനമായി ഒരു പവന്‍ സ്വര്‍ണ്ണം, രണ്ടാം സമ്മാനമായി ആപ്പിള്‍ വാച്ച്, മൂന്നാം സമ്മാനമായി ആമസോണ്‍ ഫയര്‍ എച്ച് ഡി ടാബ്ലറ്റ് എന്നിവ നല്‍കും. നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ജെക്യൂബ് മള്‍ട്ടിമീഡിയയിലൂടെ പെരുന്നാള്‍ ലൈവും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ പരുപാടികളിലും പ്രാർത്ഥനകളിലും പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും നല്ല മനസുകളെയും ഇടവകകമ്മറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മറ്റിക്കുവേണ്ടി സെക്കട്ടറി ശ്രീ ബിജു കൊച്ചുനുണ്ണി അറിയിച്ചു.