റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-ാം തീയതി രാവിലെ 10- മണിക്ക് സാന്താ മാർച്ചോടെ ആരംഭം കുറിച്ചു .സാന്താമാർച്ചിൽ ക്രിസ്മസ് സാന്താമാർ റോഡിനു ഇരുപുറവുമുള്ള കാണികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു കടന്നു പോയത് ഏവർക്കും പുതുമയുള്ള കാഴ്ച ആയി മാറി . സാന്താ മാർച്ച് സെന്റ് മേരീസ് കത്തീഡ്രൽ കാർപാർക്കിൽ എത്തിചേർന്നപ്പോൾ റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ, കത്തീഡ്രൽ ഡീൻ ഫാദർ നിക്കോളസ്, ഫാദർ ജോൺസൺ കാട്ടി പറമ്പിൽ എന്നിവർ സാന്താമാർക്ക് ഒപ്പം ചേർന്ന് നൃത്തം ചെയ്തത് ഏവർക്കും ഇരട്ടി ആവേശം പകർന്നു.
11- മണിക്ക് ക്രിസ്ത്മസ് ദീപം തെളിച്ച് റവ.ബിഷപ്പ് ക്രിസ്മസ് പരിപാടികളുടെ ഉൽഘാടനം നിർവഹിച്ചു.. തുടർന്ന് വിശിഷ്ട അതിഥികളായി എത്തി ചേർന്ന റെക്സം കൗൺസിൽ എത്തിനിക്ക് മൈനോരിട്ടി കൗൺസിലർ ബൊലാണ്ട ബാനു,. പാലം ആർട്ട്സ് ഡയറക്ടർ കൃഷ്ണപ്രിയ, റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗകളും ചേർന്ന് കേക്ക് മുറിച്ച് വൈൻ വിതരണം ചെയ്ത് ആശംസകൾ നേർന്നു. തുടർന്ന് ആകർഷകമായ നിരവധി കലാപരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ചു.
നിരവധി ഡാൻസുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും സ്കിറ്റുകൾ, ഫ്യൂഷൻ ഡാൻസുകൾ, മാർഗം കളി, സിംഗിൾ ഡാൻസ്, കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി സ്കിറ്റ് , സിംഗിൾ സോങ്, കരോൾ സോങ്. സിനിമാറ്റിക് ഡാൻസുകൾ എന്നിവ കാണികൾക്ക് ആവേശം പകർന്നു. ഏവർക്കും സസ്പെൻസ് പകർന്ന വെൽ ഡ്രസ്സ്ഡ് കപ്പിൾ എൻട്രി ഒന്നാം സ്ഥാനം പ്രവീൺ ആൻഡ് ആൻസി കരസ്തമാക്കി.
പ്രോഗ്രാമുകൾക്ക് കൊഴുപ്പേക്കാൻ കേരളാ കമ്മ്യൂണിറ്റി ആദ്യമായി തുടക്കം കുറിച്ച ബാന്റ് ഏവർക്കും സംഗീത ആസ്വാദനത്തിന്റെ പുതിയ അനുഭവമായി മാറി, ആടിത്തിമിർക്കാൻ പ്രമുഖ ടീം അവതരിപ്പിച്ച ഡീജേ ഏവർക്കും ക്രിസ്മസ് നാളിൽ മതിമറന്ന് നൃത്തചുവടുകൾ വയ്ക്കുന്നതിനുള്ള നവ്യ അനുഭവം ആയി. നാവിൽ രുചിപകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റയിൽ ഭക്ഷണവും സ്നാക്സും ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകർന്നുതന്നു .
ആഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അവരുടെ പുതുവർഷത്തിലെ ഭാഗ്യം പരീക്ഷിക്കാൻ നിരവധി ആകർഷക സമ്മാനങ്ങൾ ആണ് കേരളാ കമ്മ്യൂണിറ്റി ഒരുക്കിയിരുന്നത് ഒന്നാം സമ്മാനമായി മനോജ് ആന്റ് ഫാമിലി സ്പോൺസർ ചെയ്ത ഇരുന്നൂർ പൗണ്ട് വിലയുള്ള ക്രിസ്മസ് ഹാമ്പർ പ്രവീൺ ആന്റ് ആൻസി കരസ്തമാക്കി. കേരളത്തിൽ നിന്നും എത്തിച്ച മിഥുൻ സ്പോൺസർ ചെയ്യത ഇന്ത്യൻ വിസ്കി കരസ്ഥമാക്കാനുള്ള ലേലം വലിയ ആവേശം പകർന്നു. ജിത്തു സ്പോൺസർ ചെയ്ത സീസറും, ജിൻസിന്റ ഓൾഡ് മഗും ആമ്പിൾ ഇൻഷുറൻസ് നൽകിയ സ്പോൺസറിങ്ങും, ജിജോ ഗണേഷ്, പ്രിൻസ്, WKC തുടങ്ങിയവർ നൽകിയ സ്പോൺസറിങ്ങും മികച്ച രീതിയിൽ റാഫിൽ ടിക്കറ്റ് വിൽക്കാൻ സഹായകമായി. ആഘോഷ പരിപാടികൾക്ക് പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ് പ്രവീൺ കുമാർ നന്ദി രേഖപെടുത്തി.
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായ ആഘോഷമായ മലയാളം പാട്ടു കുർബാനയും മറ്റ് തിരുകർമ്മങ്ങളും, പുതുവത്സര പ്രാർത്ഥനകളും ഡിസംബർ 31-തിയതി ഞായറാഴ്ച 3- മണിക്ക് റെക്സം സെൻറ് മേരിസ് കത്തിഡ്രലിൽ നടത്തപെട്ടു . ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ ആഘോഷമായ പാട്ടുകുർബാനയുടെ മുഖ്യ കാർമികനായി. കുർബാന മധ്യേ റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. കുർബാന മധ്യേ കുടുംബങ്ങളും , വ്യക്തികളും കുട്ടികളും നടത്തിയ കാഴ്ച സമർപ്പണം വളരെ ഭക്തി നിർഭരമായി.
.കഴിഞ്ഞ ഒരു വർഷക്കാലം ദൈവം നല്കിയ നന്മകൾക്ക് നന്ദി നേരാനും നന്മയും ശാന്തിയും സമാധാനവും, ആരോഗ്യവുമുള്ള ഒരു പുതുവർഷം ഏവർക്കും ഫാദർ ജോൺസൺ ആശംസിച്ചു.
കുർബാനക്ക് ശേഷം ക്രിസ്മസ് സന്തോഷം പങ്കിടാൻ ബിഷപ്പ് ക്രിസ്മസ് കേക്ക് മുറിച് വൈൻ വിതരണം നടത്തി.ആഘോഷമായ പാട്ടുകുർബാനയിൽ പങ്കെടുത്ത എല്ലാവർക്കും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി നന്ദി രേഖപ്പെടുത്തി.
Leave a Reply