അജിമോന്‍ ഇടക്കര

ചെല്‍ട്ടന്‍ഹാം :  മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക മേഖലകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകങ്ങളിലൂടെ പങ്കു വയ്ക്കപ്പെട്ട ആശയങ്ങളും സന്ദേശങ്ങളും സാധാരണക്കാരായ വലിയ കൂട്ടം ജനങ്ങളുടെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ തന്നെ കാരണമായി. കേരള രാഷ്ട്രീയ ചരിത്രത്തിലും സാമൂഹ്യ ചരിത്രത്തിലും മായാത്ത സ്ഥാനം പിടിച്ച ഒട്ടേറെ നാടകങ്ങളും നാടക സമിതികളും മലയാളികള്‍ക്കും സുപരിചിതമാണ്. നാടക വണ്ടിയും കാത്ത് അമ്പലപ്പറമ്പുകളിലും പള്ളിമുറ്റങ്ങളിലും ഉറക്കമിളച്ചു കാത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്നത് , കമ്പ്യൂട്ടറിന്റെയും ടീവിയുടെയും മുന്‍പില്‍ ജീവിതം തളച്ചിട്ടിരിക്കുന്ന ഇന്നത്തെ തലമുറക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞു എന്ന് വരില്ല .

നവോത്ഥാന മൂല്യങ്ങള്‍ ഹൃദയത്തിലേക്കിറക്കിവിട്ടു , മലയാളികളുടെ മനസ്സില്‍ ചേക്കേറിയിരുന്ന നാടകം എന്ന കലാരൂപത്തിന്റെ എല്ലാ സത്തയും ഉള്‍ക്കൊണ്ടുകൊണ്ട് , ‘അസ്തമയം’ എന്ന മുഴുനീള നാടകത്തിലൂടെ സമകാലീന പ്രസക്തിയുള്ള ഒരു കുടുംബ കഥ പറയുവാന്‍ ഒരുങ്ങുകയാണ് ചെല്‍റ്റന്‍ഹാമില്‍ പ്രവര്‍ത്തിക്കുന്ന റിഥം തീയേറ്റേഴ്‌സ്. 136 വര്‍ഷങ്ങള്‍ക്കു മുന്‍പ് , കൃത്യമായി പറഞ്ഞാല്‍ 1882 ല്‍ കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന സംസ്‌കൃത കാവ്യം മലയാളത്തിലേയ്ക്ക് നാടക രൂപത്തില്‍ മൊഴിമാറ്റം നടത്തി മഹാനായ കേരളവര്‍മ്മ തുടക്കമിട്ട മലയാള നാടക കല , പ്രാവാസ ജീവിതത്തിലെ തിരക്കുകള്‍ക്കും പരിമിതികള്‍ക്കുമിടയിലും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചുകൊണ്ട് , നാടകത്തിന്റെ തനതായ ആസ്വാദ്യത പ്രേഷകരിലേക്കെത്തിക്കുവാനുമുള്ള റിഥം തിയേറ്റേഴ്‌സിന്റെ വെല്ലുവിളികള്‍ നിറഞ്ഞ ഏറ്റവും പുതിയ ഉദ്യമം ആണ്  ‘അസ്തമയം’  എന്ന സാമൂഹ്യ സംഗീത നാടകം. ഇതിനോടകം ഒട്ടേറെ ചെറു നാടകങ്ങളും സ്‌കിറ്റുകളും അവതരിപ്പിച്ച് കയ്യടി നേടിയ ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍ട്ടന്‍ഹാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മലയാളി സഹൃദയരുടെ കൂട്ടായ്മയായ റിഥം തീയേറ്റേഴ്സിന്റെ ലൈവ് ആയി ഡയലോഗ് പറഞ്ഞു അവതരിപ്പിക്കുന്ന , രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള , ആദ്യ മുഴുനീള നാടകമാണ്  ‘അസ്തമയം’.


മലയാള നാടക വേദികളില്‍ ശ്രദ്ധേയരായ കൊല്ലം അസ്സീസി തിയേറ്റേഴ്‌സിന്റെ സാങ്കേതിക സഹകരണത്തോടെയാണ്  ‘അസ്തമയം’  അരങ്ങില്‍ എത്തുന്നത്. ഫ്രാന്‍സിസ്  ടി  മാവേലിക്കര രചിച്ച ഈ നാടകത്തിന്റെ പുനരാവിഷ്‌കരണം യൂക്കെയില്‍ ഒരുങ്ങുന്നത് മലയാളികള്‍ക്ക് സുപരിചിതനായ റോബി മേക്കരയുടെ സംവിധാന മികവിലൂടെയാണ്. നാടകത്തിനു മുന്നോടിയായി  ‘റിഥം കലാസന്ധ്യ 2019’  എന്ന ഈ കലാവിരുന്നില്‍ മലയാള സിനിമ സീരിയല്‍ രംഗത്തെ ശ്രദ്ധേയ നടിയും നര്‍ത്തകിയുമായ സരയൂ അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരവും ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്ലോസ്റ്റര്‍ഷെയര്‍ NHS ട്രസ്റ്റ് ചാരിറ്റിയുടെ ധന ശേഖരണാര്‍ത്ഥം നടത്തുന്ന  ‘ റിഥം കലാസന്ധ്യ 2019’ അരങ്ങേറുക  ഈ വരുന്ന മാര്‍ച്ച് 9 , ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ചെല്‍റ്റന്‍ഹാമിലെ പ്രസിദ്ധമായ ബേക്കണ്‍ തിയേറ്റേഴ്‌സില്‍ ആയിരിക്കും. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളും അത്യാധുനിക ശബ്ദ വെളിച്ച ക്രമീകരണങ്ങളും ആയിരത്തിലധികം ഇരിപ്പിടങ്ങളും ഉള്ള ഈ വേദിതന്നെ അനുവാചകര്‍ക്ക് വേറിട്ടൊരു നാടകാനുഭവം പകരും.

ജീവകാരുണ്യ പ്രവര്‍ത്തന ധന സമാഹരണത്തിനു വേണ്ടിയുള്ള ഈ പരിപാടിയിലേക്കുള്ള പ്രവേശനം മിതമായ നിരക്കിലുള്ള പാസ് മൂലം നിയന്ത്രിക്കുന്നതായിരിക്കും. നൂറ്റാണ്ടുകളായി നാടകത്തിന്റെ ആത്മാവ് നിലകൊള്ളുന്ന ഇംഗ്ലണ്ടിന്റെ മണ്ണില്‍ പുതു തലമുറയിലെ ഒരു ചെറിയ കൂട്ടം പ്രവാസി കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഈ കലാസന്ധ്യയിലേയ്ക്ക് സഹൃദയരായ എല്ലാ നാടക പ്രേമികളെയും ഇതിന്റെ സംഘാടകര്‍ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ടോം ശങ്കൂരിക്കല്‍ (Ph . 07865075048), മാത്യു ഇടിക്കുള (Ph. 07976458267) , ഡോ. ബിജു പെരിങ്ങത്തറ (Ph. 07904785565 ) എന്നിവര്‍ ആരെയെങ്കിലുമായി ബന്ധപ്പെടുക.

Rhythm Kalasandya 2019
Date & Time: 9th March 2019, Saturday 5 PM
Venue : Bacon Theater, Dean Close School, Cheltenham GL51 6EP
Family Ticket – £25.00
Single Ticket – £10.00