ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഷം കഴിച്ച നിലയിൽ മുംബൈയിൽ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയിൽ പൻവേലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുൻപെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകൾ മരിച്ചു. ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു.

വസീമിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഫോൺ രേഖകൾ പരിശോധിച്ച് നേരത്തേ കേരള പൊലീസ് സംഘം മുംബൈയില്‍ എത്തിയിരുന്നു. അതിനിടെയാണ് ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽ ഇവരെ കണ്ടെത്തിയ വിവരം ലഭ്യമാകുന്നത്. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊന്നു കുഴിച്ചുമൂടിയതു താനാണെന്ന് ഏറ്റുപറയുന്ന ഫാം ഹൗസ് മാനേജര്‍ കൂടിയായ വസീമിന്റെ വിഡിയോ സന്ദേശവും പിന്നാലെ പൊലീസിനു ലഭിച്ചു.

പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഒക്ടോബർ 31 മുതലും ഭാര്യ ലിജി (29), ഇളയ മകൾ ജൊവാന (2), ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീം (32) എന്നിവരെ ഈ മാസം നാലു മുതലും കാണാനില്ലെന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിജോഷിനെ റിസോർട്ടിന്റെ ഭൂമിയിൽ കൊന്നു കുഴിച്ചുമൂടിയത് താൻ മാത്രമാണെന്ന് ഏറ്റു പറഞ്ഞായിരുന്നു വസീമിന്റെ വിഡിയോ സന്ദേശം. കൃത്യം ചെയ്തത് താൻ ഒറ്റയ്ക്കാണെന്നും സഹോദരനെയും സുഹൃത്തുക്കളെയും വെറുതേ വിടണമെന്നും പൊലീസിനോട് വിഡിയോയിൽ അപേക്ഷിക്കുന്നു. മൂന്നാർ പൊലീസിനാണ് സന്ദേശം അയച്ചത്. റിജോഷിനെ കാണാതായതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിജോഷിന്റെ ഭാര്യ ലിജി മൊഴി നൽകിയിരുന്നു.

ഏതാനും ദിവസം മുൻപ് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു എന്ന ലിജിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇൗ ഫോൺ നമ്പറുകളുടെ ഉടമകളെ കണ്ടെത്തിയത് നിർണായകമായി. കേസ് വഴിതിരിച്ചുവിടാൻ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കാണാതായശേഷം വസീം നെടുങ്കണ്ടത്തുള്ള എടിഎമ്മിൽ നിന്നു പണം പിൻവലിച്ചിരുന്നെന്നും കണ്ടെത്തി.