സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി നേടിയത് ചരിത്ര വിജയമായിരുന്നു. കേരളക്കര ഒന്നാകെ ഇടതുമുന്നണിയെ പ്രകീര്‍ത്തിച്ചും അഭിനന്ദിച്ചും രംഗത്ത് വരികയാണ്. ഇപ്പോള്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ യുഡിഎഫിനെ ട്രോളിലൂടെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ഫേസ്ബുക്ക് സ്റ്റോറിയിലൂടെയാണ് താരം ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.
ട്രോള്‍ മീമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണുള്ളത്. ശേഷം പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ വേഷമിട്ട രമണന്റെ ഹിറ്റ് ഡയലോഗ് ഉപയോഗിച്ചാണ് ട്രോളിയിരിക്കുന്നത്. നമ്മള്‍ അങ്ങോട്ട് ചെല്ലുന്നു, ബോട്ട് വിട്ടു തരണം എന്ന് പറയുന്നു, അവര്‍ തരില്ല എന്ന് പറയുന്നു.. അപ്പോ ഒരു തീരുമാനം ആയില്ലേ..? എന്ന ഡയലോഗാണ് ട്രോളില്‍ കുറിച്ചിരിക്കുന്നത്.
ഇതിനു പുറമെ, മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയ്യൊപ്പ് പതിച്ച് നന്ദി എന്ന കുറിച്ചിരിക്കുന്ന പോസ്റ്റും റിമ തന്റെ ഫേസ്ബുക്ക് സ്റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Leave a Reply