അമ്മയുടെ യോഗത്തില്‍ നിന്നു പകുതിയായപ്പോള്‍ റിമ കല്ലിങ്കല്‍ ഇറങ്ങിപ്പോയി. ഉച്ചയ്ക്ക് 1.45 നാണു നടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. റിമ നടിക്കെതിരെയുണ്ടായ ആക്രമണം യോഗത്തില്‍ ഉന്നയിച്ചു എന്നും വ്യക്തമാക്കി. ഈ വിഷയം ശക്തമായി ഉന്നയിച്ചപ്പോള്‍ അത് തടയാന്‍ ശ്രമിക്കുകയും സംസാരിച്ചു പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നടി യോഗത്തില്‍ നിന്നു പുറത്തു പോകുകയുമായിരുന്നു എന്ന് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ റിമ തയാറായില്ല. നടി  ആക്രമിക്കപ്പട്ട സംഭവം അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നാണു പ്രഥമിക വിവരം. യോഗത്തില്‍ സംസാരിച്ച ദിലീപ് നിലവിലത്തെ സാഹചര്യത്തില്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന് പറയുന്നു.