കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടക്കേസില്‍ ഗായികയും ടിവി അവതാരകയുമായ നടി റിമിടോമിയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നതായി സൂചന. കേസില്‍ പോലീസ് അന്വേഷിക്കുന്ന മാഡം റിമിടോമി ആണെന്നാണ് അറിയുന്നത്.

റിമി ടോമിയെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരെ ചോദ്യം ചെയ്താല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇരുവരും തമ്മില്‍ നിരവധി റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലെന്ന് കൈരളി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകള്‍ റദ്ദാക്കണമെന്നും അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ കള്ളപ്പണക്കേസില്‍ റിമിടോമിയുടെ വീട്ടില്‍ റെയ്ഡ് നടക്കുകയും കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പണം ദിലീപിന്റേതാണെന്നും സൂചനയുണ്ടായിരുന്നു. മാത്രമല്ല വിദേശ ഹവാല ഇടപാടുകളിലും സ്വര്‍ണക്കടത്തിലും ദിലീപിന് ഒപ്പം റിമിക്കും ബന്ധമുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യര്‍ അറിഞ്ഞത് നടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വിശ്വസിച്ച റിമി, നടിയുമായി അകലുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമിക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നത്.