നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും ചാനല്‍ അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. നടന്‍ ദിലീപുമായി റിമി ടോമിക്ക് റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടെന്നുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.
അടുത്തിടെ ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും കണക്കിലെ ക്രമക്കേടുകളും കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നത്രെ.ആക്രമിക്കപ്പെട്ട നടിയും റിമിയും അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടക്കാലത്ത് നടിയുമായി റിമി അകലുകയായിരുന്നു. ഈ ഒരു കാരണവും പോലീസ് റിമിയെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍ ഉണ്ട്. റിമി ടോമിയോട് വിദേശ യാത്രകള്‍ റദ്ദാക്കണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.
Leave a Reply