ലോകത്തിലെ തന്നെ പ്രശസ്ത സാഹിത്യകാരിയായ മായാ എയ്ഞ്ചലവിന്റെ വരികൾക് മനോഹരമായി നൃത്തം ചെയ്തു കൊണ്ടു തരംഗം സൃഷിച്ചിരിക്കുകയാണ് പ്രേഷകരുടെ പ്രിയ താരം റിമ കല്ലിങ്കൽ.സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ താരം ഇടുന്ന പോസ്റ്റുകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുന്നത് പതിവാണ്.അത്തരത്തിലുള്ള ഒരു വീഡിയോ ആണ് താരത്തിന്റെ പുതിയ നൃത്ത വീഡിയോ.

അഭിനയത്തിൽ മുന്പു തന്നെ കഴിവ് തെളിയിച്ച താരം നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഒരിക്കൽ കൂടി താരം തെളിയിച്ചിരിക്കുകയാണ്.കടൽ തീരത്തും പാറക്കെട്ടുകൾക്കും തീയേറ്ററിലും കൂടി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ലോകമെമ്പാടും വൈറൽ ആയതു.സാഹിത്യകാരിക്കുള്ള ആദരവായാണ് ഈ നൃത്ത വീഡിയോ എന്നാണ് താരം പറയുന്നത്.

സാഹിത്യ കാരിയുടെ വരികൾക്ക് ലാമിയാണ് മനോഹരമായി സംഗീതം നൽകിയിരിക്കുന്നത്.പ്രതീഷ് രാംദാസിന്റെ സംവിധാനത്തിൽ വന്ന ചുവടുകൾക്ക് കിടിലൻ ആയി ഫ്രെയിം ഒപ്പിയെടുത്തതു പ്രശസ്ത ക്യാമെറമാൻ ജിസ് ജോൺ ആണ്.സുഹൈൽ ബക്കറിന്റെ എഡിറ്റിംഗ് കൂടി വന്നതോട് കൂടി നൃത്ത വീഡിയോ അതി ഗംഭീരമായി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താരത്തിന്റെ തന്നെ ഡാൻസ് അക്കാദമി ആയ മാമാങ്കത്തിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഈ വീഡിയോ താരം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നതു.പ്രശസ്ത സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യ കൂടിയായ താരം റൈസ് എന്ന തലക്കെട്ടിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.