ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്‌. 2021 ഒക്‌ടോബറിനും 2022 ജൂണിനുമിടയിൽ കത്തി പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചുള്ള 49,991 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ക്രൈം ഡേറ്റാ പറയുന്നു. അതായത് ദൈന്യദിനം രാജ്യത്ത് 136 അക്രമസംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചുരുക്കം. മുൻ വർഷങ്ങളിലേക്കാൾ കുറ്റകൃത്യങ്ങൾ അനുദിനം വർധിക്കുകയാണെന്നും ജനസംഖ്യയ്ക്ക് ആനുപാതികമായി കേസുകൾ രജിസ്റ്റർ ചെയുന്നുണ്ട് എന്നും അധികൃതർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ കാലയളവിൽ ഇംഗ്ലണ്ടിലും വെയിൽസിലും റിപ്പോർട്ട്‌ ചെയ്ത 679 കൊലപാതകങ്ങളിൽ 38 ശതമാനവും കത്തിപോലുള്ളവ ഉപയോഗിച്ചുള്ളതായിരുന്നു. ഈ വർഷം ജൂണിനും നവംബറിനുമിടയിൽ രജിസ്റ്റർ ചെയ്ത 6,843 കേസുകളിൽ 1973 ലധികവും മരണം സംഭവിച്ചതായിരുന്നു. സെൻട്രൽ ബറോ ഓഫ് വെസ്റ്റ്മിൻസ്റ്ററിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. അതേസമയം ബ്രോംലി, കിംഗ്സ്റ്റൺ, റിച്ച്മണ്ട് എന്നിവിടങ്ങളിൽ കേസുകൾ വളരെ കുറവാണ്.

മറ്റ് പ്രദേശങ്ങളിലും കേസുകൾക്ക് കുറവൊന്നുമില്ല. കെൻസിംഗ്ടണിലും ചെൽസിയിലും 89ഉം, സൗത്ത്വാർക്കിൽ 273, ഗ്രീൻവിച്ചിൽ 113, ഇസ്ലിംഗ്ടണിൽ 120 എന്നിങ്ങനെയാണ് സമീപകാലയളവിൽ രേഖപ്പെടുത്തിയ കേസുകൾ. എന്നാൽ ഓഗസ്റ്റ് മാസമാണ് ഏറ്റവും കൂടുതൽ ദാരുണ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. 1,125 കേസുകൾ വന്നത് അധികൃതരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ലണ്ടനിൽ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങളിൽ പകുതിയിലധികവും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് മേയർ സാദിഖ് ഖാൻ പറയുന്നത്