ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്ത് അടുത്ത കോവിഡ് തരംഗം ആരംഭിച്ചതിന്റെ സൂചനകൾ പുറത്തുവന്നു. എല്ലാദിവസവും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്ന കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടു. ഒഎൻഎസിന്റെ കണക്കുകൾ പ്രകാരം യുകെയിൽ 20 പേരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. എല്ലാ പ്രായപരിധിയിലുള്ളവർക്കും വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്പ്രിംഗ് ബൂസ്റ്റർ ജാബ് സ്വീകരിക്കാത്തവരിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രോഗബാധയ്ക്കൊപ്പം തന്നെ ആശങ്ക ഉണർത്തി ഹോസ്പിറ്റൽ കേസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. പക്ഷേ രോഗം ബാധിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാകാതെ സംരക്ഷിക്കുന്നതിൽ വാക്സിനുകൾക്ക് നിർണ്ണായക സ്ഥാനമുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒമിക്രോണിന്റെ വകഭേദമായ BA. 2 ആണ് നിലവിലെ രോഗവ്യാപനത്തിന്റെ പുറകിൽ . നിയന്ത്രണങ്ങൾ പൂർണ്ണമായി മാറ്റിയതും വാക്സിനുകളിൽ നിന്നുള്ള പ്രതിരോധശേഷി കുറഞ്ഞതും രോഗവ്യാപനം കൂട്ടുവാൻ ഇടയാക്കിയതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. BA .2 വകഭേദത്തിൻറെ കടുത്ത വ്യാപന ശേഷിയും കൂടുതൽ രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട് .
Leave a Reply