ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടിഷ് പൗരത്വമുള്ള അലിരേസ അക്ബരിയെ ഇറാനിൽ വധിച്ചതിനെതിരെ പരസ്യ പരാമർശവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത്. അലിരേസയെ വധിച്ചത് ക്രൂരമാണെന്നും അത് നടപ്പിലാക്കിയത് പ്രാകൃത ഭരണകൂടമാണെന്നും ഋഷി സുനക് തുറന്നടിച്ചു. ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു ഇറാൻ അലിരേസയെ വധിച്ചെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം. സംഭവത്തിൽ ഞെട്ടിപ്പോയെന്നും, മരണം അപ്രതീക്ഷിതമാണെന്നും സുനക് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു ഭരണകൂടം നടത്തിയ നിഷ്ഠൂരവും പ്രാകൃതവുമായ പ്രവൃത്തിയായിരുന്നു ഇത്. അലിരേസയുടെ വേർപാടിൽ വേദനിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും ഓർക്കുന്നു’- സുനക് പറഞ്ഞു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള മുൻ ആണവ കരാറായ MI6 ൽ ചാരവൃത്തി നടന്നു എന്ന് ആരോപിച്ച് 2019 ലാണ് ഇറാൻ മുൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്നു അക്ബരി അറസ്റ്റിലാകുന്നത്. അക്ബറിയെ വധിക്കരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 2020-ൽ ടെഹ്‌റാന് പുറത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിൽ അക്ബരിക്ക് പങ്കുണ്ടെന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യാഴാഴ്ച ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും, ഫക്രിസാദിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ബ്രിട്ടീഷ് ഏജന്റ് തിരക്കിയതായും അദ്ദേഹം പറഞ്ഞു.