ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി കുടുംബത്തോടൊപ്പം വേനൽക്കാല അവധി ആഘോഷിക്കാൻ ഋഷി സുനക് കാലിഫോർണിയയിൽ എത്തി. നാല് വർഷം മുമ്പ് അദ്ദേഹം ട്രഷറിയുടെ ചീഫ് സെക്രട്ടറിയായതിന് ശേഷം ഇപ്പോഴാണ് അവധിക്കാലം ആസ്വദിക്കാൻ അവധി എടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രിയും ഭാര്യ അക്ഷതാ മൂർത്തിയും പെൺമക്കളായ കൃഷ്ണയും അനൗഷ്‌കയും തിരക്കേറിയ സാന്താ മോണിക്ക പിയറിലിരുന്ന് ഗെയിമുകൾ കളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താൻ ഒരു സ്റ്റാർ വാർസ് ആരാധകൻ ആണ്. ഡിസ് നിലാൻഡിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു. താൻ ഭാര്യയെ കണ്ടുമുട്ടിയതും സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കുമ്പോൾ കൂടുതൽ സമയം ചെലവഴിച്ചതുമായ സ്ഥലമാണ് കാലിഫോർണിയ. അതിനാൽ ഇവിടെ അവധി ആഘോഷിക്കുന്നത് സന്തോഷം നൽകുമെന്നും സുനക് പറഞ്ഞു.

സുനക്കിന്റെ അഭാവത്തിൽ, ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡൻ ചുമതലകൾ ഏറ്റെടുക്കും. തന്റെ ഓഫീസിൽ നിന്ന് ദിവസേനയുള്ള അപ്‌ഡേറ്റുകൾ സുനക് സ്വീകരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും അവധിക്കാല ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.