സമീപകാലത്ത് അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷയത്തിലാണ് തമിഴ് നടി റിയമിക്ക ആത്മഹത്യ ചെയ്തതെന്ന് സൂചന. സജോ സുന്ദർ സംവിധാനം ചെയ്ത എക്സ് വിഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പ്രചാരണം നിഷേധിച്ച് സംവിധായകൻ രംഗത്തെത്തി.

പോൺ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതിൽ നടിക്ക് വിഷമമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾ പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം ഇപ്പോൾ ശക്തമായിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പ്രചാരണങ്ങളെ തള്ളി സംവിധായകൻ സജോ സുന്ദർ രംഗത്തെത്തി. സിനിമയിൽ അഭിനയിക്കുമ്പോൾ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു. റിയാമിക്കയുടെ മരണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

ബുധനാഴ്ച സഹോദരന്റെ ഫ്ലാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്തു. ഇയാളുമുണ്ടായ വഴക്കിനെത്തുടർന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയം പൊലീസിനുണ്ട്. ആറ് മാസത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അടുത്തിടെ റിയ ഒരുപാട് മാനസിക സംഘര്‍ഷങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബവും വെളിപ്പെടുത്തിയിരുന്നു.