സ്വന്തം ലേഖകന്‍
ഗ്ലോസ്സ്റ്റര്‍ ; ഗ്ലോസ്സ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍റെ ആര്‍ട്ട്സ് കോഡിനേറ്ററും , എക്സിക്കുട്ടിവ് അംഗവുമായ റോബി മേക്കരയുടെ മാതാവ് മേരി മേക്കര നിര്യാതയായി . തിങ്കളാഴ്ച വൈകിട്ട്  8.30 ന് മാനന്തവാടിയിലുള്ള വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ വച്ച് ആയിരുന്നു മരണം സംഭവിച്ചത്‌ . 67 വയസ്സായിരുന്ന  മേരി മേക്കര പുതുശ്ശേരി മേക്കര കുടുംബാംഗമാണ് . ക്യാന്‍സര്‍ ബാധിതയായിരുന്ന മേരി മേക്കര കഴിഞ്ഞ അഞ്ച് വര്‍ഷമായി ചികിത്സയിലായിരുന്നു . ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ രണ്ട്‌ ആഴ്ചയായി ആശുപത്രില്‍ ആയിരുന്നു . മരണസമയത്ത് ഭര്‍ത്താവ് ചാക്കോ മേക്കരയും മറ്റ് കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു .

 

 

 

 

 

 

 

 

 

 

 

റോബി മേക്കര , ഷിബി മേക്കര , റീന മേക്കര , റിനി മേക്കര എന്നിവര്‍ മക്കളാണ് . യുകെയില്‍ ജോലി ചെയ്യുന്ന റോബിയും , റീനയും , റിനിയും ശവസംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാനായി നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട് . സ്മിത , ഡെയിസി , സ്റ്റീഫന്‍ , മനോജ്‌ എന്നിവര്‍ മരുമക്കളാണ് . സംസ്ക്കാരം ചടങ്ങുകള്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3  മണിയോട് കൂടി ആരംഭിക്കും എന്ന്‍ അറിയിച്ചിട്ടുണ്ട് . സംസ്ക്കാരം പുതുശ്ശേരി സെന്‍റ്റ് തോമസ്‌ ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയില്‍  ആണ് നടത്തുന്നത് .

 

 

 

 

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

 

 

 

 

 

 

 

 

 

 

 

 

 

 

പുതുശ്ശേരിക്കാരുടെ മമ്മി എന്ന്‍ അറിയപ്പെട്ടിരുന്ന മേരി മേക്കര ഒരു തികഞ്ഞ സാമുഹ്യപ്രവര്‍ത്തകയായിരുന്നു . മാനന്തവാടി ഗവണ്‍മെന്‍റ് ആശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പാലിയേറ്റിവ് കെയര്‍  ഗ്രൂപ്പിലെ സജീവ വാളണ്ടിയറും , ഇടവക പള്ളിയിലെ ഗായകസംഘാംഗവുമായിരുന്നു

ഗ്ലോസ്സ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനായ റോബി മേക്കരയുടെ   കുടുംബത്തിന്‍റെ ദു:ഖത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു . മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനം ഈ അവസരത്തില്‍ അറിയിക്കുന്നു  .