ലോക നവോത്ഥാനത്തിൻറെ ബഹുമുഖ വഴികളിലൂടെ സഞ്ചരിച്ച്, ഭാരതീയ നവോത്ഥാനത്തേയും കേരളീയ നവോത്ഥാനത്തേയും കുറിച്ച് സവിസ്തരം പ്രതിപാദിച്ചുകൊണ്ട് പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ രചിച്ച ‘നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും’ എന്ന ഗ്രന്ഥത്തിൻറെ പ്രകാശനം ജൂലൈ 16 വെള്ളിയാഴ്ച 5:00 മണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ വെച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ശ്രീ. തോമസ് ചാഴിക്കാടൻ എം.പിയാണ് ആദ്യപ്രതി ഏറ്റുവാങ്ങുന്നത്. ശ്രീ. പോൾ മണലിൽ പുസ്തകാവതരണം നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ചടങ്ങിൽ റവ. ഡോ. മാത്യു മണക്കാട്ട് (മുൻ പ്രസിഡൻറ് പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ), പ്രൊഫ. മാത്യു പ്രാൽ, ശ്രീ. എസ്. ഹരീഷ് ,ഡോ. സ്റ്റെഫി തോമസ് (പ്രിൻസിപ്പൽ, ബി സി എം കോളേജ് കോട്ടയം) പ്രൊഫ. അനിൽ സ്റ്റീഫൻ( മലയാളം വകുപ്പ് മേധാവി , ബി സി എം കോളേജ് കോട്ടയം) ശ്രീ. റോയി മാത്യു (സെക്രട്ടറി, ബാബു ചാഴികാടൻ ഫൗണ്ടേഷൻ )എന്നിവർ പങ്കെടുത്ത് സംസാരിക്കും.
കോട്ടയത്തെ ‘വര’ ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ശ്രീ . സൈമൺ ആറുപറ, ശ്രീ. രാജു ആലപ്പാട്ട്, ശ്രീ. ടോം കരികുളം , ശ്രീ. സാജു കല്ലുപുര എന്നിവർ മീറ്റിങ്ങിന് നേതൃത്വം നൽകും.
പ്രൊഫ. ബാബുതോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘ സഫലം ,സൗഹൃദം, സഞ്ചാരം’ എന്ന കൃതി മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു. മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠനാണ് പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചത്. 25 , 000 രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. കോട്ടയം വര ആർട്ട് ഗാലറിയാണ് സഫലം ,സൗഹൃദം, സഞ്ചാരവും പ്രസിദ്ധീകരിച്ചത്.
മലയാളം യുകെ അവാര്‍ഡ് പ്രൊഫ. ബാബു പൂഴിക്കുന്നേലിന് ആനന്ദ് നീലകണ്ഠൻ സമ്മാനിച്ചു
Leave a Reply