നിത്യ വിസ്മയംതീർത്തു റോജർ ഫെഡർ; സ്വിസ് മാസ്റ്റര്‍ക്ക് 34 വയസിൽ വീണ്ടും കിരീടം

നിത്യ വിസ്മയംതീർത്തു റോജർ ഫെഡർ; സ്വിസ് മാസ്റ്റര്‍ക്ക് 34 വയസിൽ വീണ്ടും കിരീടം
March 20 14:36 2017 Print This Article

പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന് പിന്നാലെ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്‍റിലും വിജയക്കൊടി പാറിച്ച് സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍.
സ്വിസ് സഹതാരം സ്റ്റാനിസ്ലാവ് വാവ്‍റിങ്കയെ തോല്‍പ്പിച്ചാണ് റോജര്‍ ഫെഡറര്‍ കിരിടം ചൂടിയത്. സ്കോര്‍ 6-4, 7-5. വാവ്‍റിങ്കയ്ക്ക് എതിരെയുള്ള 23 മത്സരങ്ങളില്‍ ഫെഡററുടെ ഇരുപതാം വിജയമാണിത്.

കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കളിക്കളത്തിന് പുറത്തുപോയ ഫെഡറര്‍ ഐതിഹാസികമായ തിരിച്ചു വരവാണ് നടത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ 18-ാം ഗ്രാന്‍സ്ലാം കിരീടം നേടിയ ഫെഡറര്‍ 35-ാം വയസ്സില്‍ തന്‍റെ 90-ാം എടിപി കിരിടീമാണ് ഇന്ത്യന്‍ വെല്‍സില്‍ നേടിയത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles