പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് റോഹിങ്ക്യൻ അഭയാർഥികളുടെ ധനസഹായം. രണ്ട് ക്യാംപുകളിൽ നിന്നായി 40,000 രൂപയാണ് കേരളത്തിനുവേണ്ടി അഭയാർഥികൾ സമാഹരിച്ച് നൽകിയത്.
കമ്മ്യൂണിറ്റി ഫണ്ടെന്ന പേരിൽ 10,000 രൂപയാണിവർ സമാഹരിച്ചത്. ഒപ്പം തങ്ങളുടെ കൊച്ചുഫുട്ബോൾ ക്ലബ്ബിലുണ്ടായിരുന്ന 5000 രൂപയും ചേർത്തുവേച്ചു. പിന്നീടാണ് ഫരീദാബാദിലെയും ശരൻവിഹാറിലെയും ക്യാംപുകളിലാണ് ധനസമാഹരണം നടത്തിയത്.
ഹ്യൂമൻ വെൽഫെയർ എന്ന സംഘടനക്ക് പണം കൈമാറി. ദുരിതമനുഭവിക്കുന്ന വിഭാഗമായതിനാൽ അഭയാർഥികളിൽ നിന്ന് പണം സ്വീകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചെങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടവരുടെ വേദന തങ്ങൾക്കറിയാമെന്ന് ക്യാംപുകളിലുള്ള അഭയാർഥികൾ പറഞ്ഞു. പ്രളയകാലത്ത് കേരളക്കുറിച്ചാണ് സംസാരിച്ചിരുന്നത്. അഭയാർഥികളായ തങ്ങൾക്കുവേണ്ടി മലയാളികള്‍സംസാരിച്ചിരുന്നെന്നും അഭയാർഥികൾ ഓർക്കുന്നു.
Leave a Reply