ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിനെ ഇനി രോഹിത് ശർമ നയിക്കും. ബിസിസിഐയാണ് ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ രോഹിത് സ്ഥിരം ക്യാപ്റ്റനായി സ്ഥാമേൽക്കും. അടുത്തിടെ ഇന്ത്യയുടെ ടി20 ടീം നായകനായും രോഹിത്തിനെ നിയമിച്ചിരുന്നു.

വിരാട് കോഹ്ലിയായിരുന്നു അടുത്തിടെ വരെ എല്ലാ ഫോർമാറ്റിലും ഇന്ത്യയെ നയിച്ചിരുന്നത്. എന്നാൽ ടി20 ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന് കോഹ്ലി അറിയിച്ചിരുന്നു. ഇതിനുപിന്നാലെ രോഹിത് ടി20 ക്യാപ്റ്റനായി ടീമിനെ നയിച്ചു. തുടർന്നാണിപ്പോൾ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി മാറുന്നത്. അതേസമയം ടെസ്റ്റ് ടീം നായകനായി കോഹ്ലി തുടരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2007-ലാണ് രോഹിത് ഇന്ത്യക്കായി ഏകദിന-ടി20 അരങ്ങേറ്റം നടത്തിയത്. എന്നാൽ 2013-ന് ശേഷമാണ് രോഹിത് ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ സജീവമായത്. ഏകദിന ക്രിക്കറ്റിൽ മൂന്ന് തവണ ഡബിൾ സെഞ്ച്വറി നേടിയ ഏകതാരമാണ് രേഹിത്. ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തി​ഗത സ്കോറിന്റെ(264) ഉടമയും രോഹിത് തന്നെ. കോഹ്ലി ഇല്ലാതിരുന്ന സാഹചര്യത്തിൽ മുമ്പ് പല തവണ ഇന്ത്യയെ നയിച്ച പരിചയവും രോഹിത്തിനുണ്ട്.