ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ ബയണ്‍ മ്യൂണിനെ തകര്‍ത്ത് റയല്‍ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍; രണ്ടാം പാദ മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ചാംപ്യന്‍സ് ലീഗില്‍ അവശേഷിച്ചിരുന്ന ഏക ഇംഗ്ലീഷ് ക്ലബായ ലെസ്റ്റര്‍ സിറ്റി അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റ് പുറത്തായി.
ലോക ഫുട്ബോളിലെ സൂപ്പര്‍ സ്ട്രെക്കറെ തടയാന്‍ ജര്‍മന്‍ മതിലിനായില്ല. കരുത്തന്‍മാര്‍ക്കിടയിലൂടെ തന്റെ നൂറാമത്തെ ഗോള്‍ അടിച്ചുകയറ്റി റോണോ. ആദ്യപാദ മല്‍സത്തില്‍ 2-1ന് മുന്നിട്ടു നിന്ന റയല്‍ രണ്ടാം പാദത്തില്‍ ഉറച്ച ആത്മവിശ്വാസത്തോടെയാണ് െബര്‍ണാബ്യൂവില്‍ ബൂട്ട് കെട്ടിയത്. മല്‍സരത്തിന്റെ ആദ്യപകുതി ഇരു ടീമുകളും ഗോളടിച്ചില്ല. രണ്ടാം പകുതിയില്‍ ബയണിന് അനുകൂലമായ പെനാല്‍റ്റി ലെവന്‍ഡോവ്സ്ക്കി ഗോളാക്കി മാറ്റി.
76 മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നിര്‍ണായകമായ ഗോള്‍ തുടര്‍ന്നങ്ങോട്ട് നാടകീയ നിമിഷങ്ങളായിരുന്നു. സെര്‍ജിയോ റാമോസ് റയലിന് പണികൊടുത്തു. സെല്‍ഫ്ഗോളച്ച് മല്‍സരം പെനാല്‍റ്റിയിലേകക്ക് തള്ളിവിട്ടു. അതിനിടെ ബയണിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി അര്‍തുറോ വിദാല്‍ ചുവപ്പുകാര്‍ഡില്‍ പുറത്തായി. എക്ട്ര ടൈമിലും ക്രിസ്റ്റ്യാനോയുടെ വരുതിയിലായിരുന്നു മല്‍സരം.
അവസാന 15 മിനിറ്റ് ശേഷിക്കേ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് പിറന്നു. ഇതിനിടെ ക്രിസ്റ്റ്യാനോ ഓഫ്സൈഡാണെന്ന വാദവും ഉയര്‍ന്നു. മാര്‍കോ അസെന്‍സിയോടെ വക ഒടുവിലത്തെ ആണി. 6-3 എന്ന മൊത്തം സ്കോറില്‍ റയല്‍ സെമിയില്‍.
ലെസ്റ്റര്‍ സിറ്റിയുടെ തോല്‍വിയോടെ ഇത്തവണത്തെ ചാംപ്യന്‍സ് ലീഗില്‍ സെമിയില്‍ ഒരു ഇംഗ്ലീഷ് ക്ലബ് പോലും ഇല്ലാത്ത അവസ്ഥയായി. ആദ്യപാദത്തില്‍ മുന്‍ തൂക്കം നേടിയ അത്‌ലറ്റിക്കോ ഡി മാഡ്രിഡിഡ് രണ്ടാം പാതത്തിലും ഗോളടിച്ച് സുരക്ഷിതമായി സെമിയിലെത്തി. 26 ാം മിനിറ്റിലായിരുന്നു മാഡ്രിഡിന്റെ ഗോള്‍. 61 മിനിറ്റില്‍ ലെസ്റ്ററിന് ആശ്വസിക്കാന്‍ ജെയ്മി വാര്‍ഡി ഗോളടിച്ചു.
Leave a Reply