ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം വെയിന്‍ റൂണിയുടെ 20 മില്യന്‍ പൗണ്ട് ചെലവില്‍ നിര്‍മിക്കുന്ന വസതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ആറ് ബെഡ്‌റൂമുകളും ഒരു ഫുട്‌ബോള്‍ മൈതാനവും 15 കുതിരകളെ പരിപാലിക്കാനുള്ള സൗകര്യവുമൊക്കെയുള്ള വസതി മാഞ്ചസ്റ്ററിനു പുറത്ത് കണ്‍ട്രിസൈഡില്‍ 40 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ചെഷയര്‍ പാഡിലെ നിലവിലുള്ള വസതിയില്‍ 2016 ഓഗസ്റ്റില്‍ ഒരാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് റൂണിയും കുടുംബവും പുതിയ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.

പുതിയ വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് ആകാശ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രണ്ടു നിലകളിലായി നിര്‍മിക്കുന്ന വീട്ടില്‍ ഒരു സ്റ്റീം റൂം, പ്ലഞ്ച് പൂള്‍, ഹോട്ട് ടബ്, ജിം, പത്ത് സീറ്റുകളുള്ള സിനിമ റൂം, വൈന്‍ സെല്ലാര്‍, ബാര്‍ എന്നിവയുണ്ടാകും. 2017 ഡിസംബറിലാണ് ഇതിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നത്. വെയിന്‍ റൂണി, കോളീന്‍ ദമ്പതികള്‍ക്ക് നാല് ആണ്‍കുട്ടികളാണുള്ളത്. ഫെബ്രുവരിയിലായിരുന്നു നാലാമത്തെ കുട്ടിക്ക് കോളീന്‍ ജന്‍മം നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ വീട്ടില്‍ ആറ് കാര്‍ ഗരാഷുകളും ഒരു ഓറഞ്ചറിയും ഒരു സ്പായുമുണ്ടാകും. അതിഥികള്‍ക്ക് കറങ്ങിനടക്കാന്‍ വിശാലമായ ലാന്‍ഡ്‌സ്‌കേപ്പ്ഡ് ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്. ഇത്രയും വിശാലമായ സ്ഥലത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രദേശത്തിന്റെ പ്രാധാന്യം ഉയരുമെന്നതിനാല്‍ ലോക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുകയാണെന്നാണ് വിവരം.