ക്രാക്കോ: ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെ പോളണ്ടിലേക്ക് ഉറ്റുനോക്കുകയാണിപ്പോള്‍. ഇക്കഴിഞ്ഞ ആഴ്ച രാജ്യാതിര്‍ത്തികളില്‍ പോളണ്ട് നടത്തിയ ‘ആയുധ വിന്യാസ’മാണ് അതിന് കാരണം. യൂറോപ്പിലെ ഈ കൊച്ചുരാജ്യം നടത്തിയ അസാധാരണ ആയുധ വിന്യാസം അത്യാധുനിക ആയുധങ്ങളില്‍ ആശ്വാസംതേടുന്ന രാജ്യങ്ങള്‍ക്കെല്ലാമുള്ള വെല്ലുവിളിയാണ്, അതിലുപരി ക്രിസ്തുവിനെ പടിക്ക് പുറത്താക്കാന്‍ ശ്രമിക്കുന്ന യൂറോപ്പിനാകമാനമുള്ള ഓര്‍മപ്പെടുത്തലും!
കടലും കരയും അതിരിടുന്ന പോളണ്ടിന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സ്’ എന്ന പേരില്‍ പോളിഷ് ജനത രാജ്യത്തിനു ചുറ്റും വിന്യസിപ്പിച്ച ജപമാലച്ചങ്ങലയാണ് പുതിയ ചര്‍ച്ചാവിഷയം. സുരക്ഷ ഉറപ്പാക്കാന്‍വേണ്ടി അതിര്‍ത്തിയില്‍ വിന്യസിപ്പിച്ച സ്‌ഫോടകവസ്തുക്കളുടെയും സൈന്യഗണത്തിന്റെയും വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ മത്‌സരിക്കുമ്പോള്‍, പോളീഷ് ജനത ആശ്രയിക്കുന്നത് ജപമാലയുടെ സംരക്ഷണയില്‍ മാത്രം!
ഓട്ടമെന്‍ തുര്‍ക്കികള്‍ക്കെതിരെ ജപമാലയുടെ ശക്തിയാല്‍ കൈവരിച്ച ലെപാന്റോ യുദ്ധവിജയത്തിന്റെ അനുസ്മരണാ ദിനത്തിലായിരുന്നു 2200ല്‍പ്പരം മൈലുകള്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ജലമാല അര്‍പ്പിച്ചുകൊണ്ടുള്ള മനുഷ്യച്ചങ്ങലക്കായി പൊളീഷ് ജനത അണിനിരന്നത്. അതിര്‍ത്തിയുടെ ഭാഗമായ കടല്‍ത്തീരത്തും മഞ്ഞുമലയിലും വനത്തിലും പുഴയോരത്തുമായി ‘ജപമാലച്ചങ്ങല’യില്‍ കരം കോര്‍ക്കാനെത്തിയത് ഒരു മില്യണില്‍പ്പരം വിശ്വാസികളാണ്. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് വരാന്‍ കഴിയാതിരുന്ന മില്യണ്‍ കണക്കിനാളുകള്‍ ഇടവക ദൈവാലയങ്ങളിലും വീടുകളിലുമായിരുന്ന് ജപമാലയജ്ഞത്തില്‍ പങ്കുചേര്‍ന്നു. തത്‌സമയം സമുദ്രാതിര്‍ത്തിയില്‍ ജോലിയില്‍ വ്യാപൃതരായിരുന്ന നാവികരും മത്‌സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും അതിന്റെ ഭാഗമായി എന്നറിയുമ്പോഴേ, ജപമാലയര്‍പ്പണത്തില്‍ ഒരു രാജ്യം ഒന്നടങ്കം കല്‍പ്പിക്കുന്ന പ്രാധാന്യം വ്യക്തമാകൂ.
‘പാപത്തില്‍നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ന് പ്രധാനപ്പെട്ട രണ്ട് നിയോഗങ്ങളുമുണ്ടായിരുന്നു: സെക്കുലറിസത്തില്‍നിന്നും അക്രൈസ്തവവത്ക്കരണത്തില്‍നിന്നുമുള്ള സംരക്ഷണം, ഒരിക്കല്‍ ക്രൈസ്തവീകതയുടെ പിള്ളക്കച്ചയായിരുന്ന യൂറോപ്പ്യലെ രാജ്യങ്ങളൊന്നടങ്കം നേരിടുന്ന ഭീഷണിയും അതുതന്നെ. ‘യൂറോപ്പ് യൂറോപ്പായി നിലനില്‍ക്കാന്‍ ക്രിസ്ത്യന്‍ വേരുകളിലേക്ക് യൂറോപ്പ് മടങ്ങിവരേണ്ടത് അനിവാര്യമാണ്, ഇതര യൂറോപ്യന്‍ രാജ്യങ്ങളും ആ സത്യം ഉള്‍ക്കൊള്ളാനും ഈ പ്രാര്‍ത്ഥനായജ്ഞം വഴിയൊരുക്കണം,’ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ല്‍ അണിചേര്‍ന്ന ക്രാക്കോ ആര്‍ച്ച്ബിഷപ്പ് മറേക്ക് ജഡ്രാക്‌സ്യൂസ്‌കി പറഞ്ഞു. സഭാധികാരികളുടെ ആഹ്വാനം മാത്രമല്ല, രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള ജപമാലയജ്ഞത്തിന് ഭരണാധിപന്മാരുടെ സര്‍വവിധ പിന്തുണയും ഉണ്ടായിരുന്നു.
പോളീഷ് പ്രധാനമന്ത്രിയും കത്തോലിക്കാവിശ്വാസിയുമായ ബിയാറ്റാ മരിയാ സിഡ്‌ലോ, ജപമായുടെ ചിത്രം ഉള്‍പ്പെടുന്ന ആശംസകള്‍ ട്വീറ്റ് ചെയ്തത് അതിന് തെളിവാണ്. ജര്‍മനി, സ്‌ളോവോക്യ, ചെക്ക് റിപ്പബ്ലിക്ക്, ഉക്രൈന്‍, റഷ്യ, ബിലാറസ്, ലിത്വാനിയ എന്നിവയും ബാള്‍ട്ടിക് കടല്‍ തീരവുമാണ് പോളണ്ടിന്റെ അതിര്‍ത്തികള്‍. ഇവിടങ്ങളിലായി ക്രമീകരിച്ച 4000ല്‍പ്പരം കേന്ദ്രങ്ങളിലേക്ക് പ്രദക്ഷിണമായി എത്തിയശേഷമാണ് വിശ്വാസീജനം രാജ്യത്തെ വലയംവെക്കുന്ന ‘ജപമാലച്ചങ്ങല’യില്‍ അണിചേര്‍ന്നത്. കത്തോലിക്കാവിശ്വാസം ശക്തമായി പ്രഘോഷിക്കുന്ന പോളണ്ട് യേശുക്രിസ്തുവിനെ രാജാവായി പ്രഖ്യാപിച്ച രാജ്യവുമാണ്. രാജ്യത്തെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ വിശ്വാസീസമൂഹം, പ്രസിഡന്റ് ആന്‍ഡര്‍സെജ് ഡ്യൂഡയുടെ സാന്നിധ്യത്തിലാണ് ക്രിസ്തുവിനെ രാജാവായി വാഴിക്കുന്ന പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ നവംബറിലാണ്.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും ഭരണത്തേയും പാടെ ഉപേക്ഷിച്ച് പുതിയ വിശ്വാസപാതയിലൂടെ മുന്നേറുന്ന പോളണ്ടില്‍ വൈദിക ദൈവവിളികളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ‘ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ പോളണ്ട്’ ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 20,800 വൈദികരാണ് പോളണ്ടിലുള്ളത്. എന്തായാലും ഒരു രാജ്യം ഒന്നടങ്കം ഇപ്രകാരമുള്ള സംരക്ഷണക്കോട്ട ഒരുക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാകും.
കടപ്പാട്.. വാട്സാപ്പ്
Leave a Reply