ഇംഗ്ലണ്ട് ഇടുക്കി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും ലിവര്‍പൂള്‍ മലയാളി സാമൂഹിക രംഗത്തെ സജീവ സാന്നിദ്ധ്യവും ആയ റോയ് മാത്യുവിന്‍റെ അമ്മ മാണിക്കതിനാല്‍ വീട്ടില്‍ അച്ചാമ്മ മാത്യു കഴിഞ്ഞ ദിവസം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചിരുന്നു. ശവ സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 12.00 മണിക്ക് കാഞ്ചിയാര്‍ സൈന്റ് മേരിസ് പള്ളിയില്‍ നടക്കും
പരേത അതിരമ്പുഴ ചെരുവില്‍ കുടുംബംഗം ആണ്. അഞ്ചു മക്കള്‍ രണ്ടു ആണും മുന്ന്‌ പെണ്ണും . റോയ് മാത്യു ഇന്നലെ തന്നെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
മരണത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വിനെര്‍ സാബു ഫിലിപ്പും, സെക്രെട്ടറി ടോംജോസ് തടിയംപാടും അഗാധമായ ദുഖം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM