ഷാര്‍ജയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന 29കാരി ചിഞ്ചു ജോസഫിന്റെ മരണം പ്രവാസികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടയം നെടുംകുന്നം സ്വദേശിയായ 29കാരി ചിഞ്ചു കഴിഞ്ഞ ആറ് മാസമായി ദുബായ് മന്‍ഖൂര്‍ ആസ്റ്രര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. എപ്പോഴും ചിരിയോടെ മാത്രമേ കാണാറുളളൂ, ചിഞ്ചു ജോസഫിനെ ആസ്റ്റര്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അങ്ങനെയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് തിരിച്ച് വരവേയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ചിഞ്ചുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയാണ് കോട്ടയം നെടുംകുന്നത്തുളള വീട്ടില്‍ എത്തിച്ചത്.

ചിഞ്ചുവിന്റെ ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് ചിഞ്ചുവിന്റെ മൃതദേഹം എത്തിച്ചത്. അമ്മയെ കാണാന്‍ കാത്തിരുന്ന മകള്‍ക്ക് മുന്നിലേക്കാണ് ചിഞ്ചുവിന്റെ ചലനമറ്റ ശരീരം എത്തിയത്. 6 മാസം മുന്‍പാണ് ചിഞ്ചു ആസ്റ്ററില്‍ ജോലിച്ച് ചേര്‍ന്നത്. വളരെ കുറ്ഞ്ഞ സമയത്തിനുളളില്‍ തന്നെ ചിഞ്ചു തങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ചിഞ്ചു വളരെ കഠിനാധ്വാനി ആയിരുന്നു. എപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ചിഞ്ചുവിനെ കാണാറുളളൂ എന്നും ആസ്റ്റര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചിഞ്ചുവിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഈ ദുരന്തം താങ്ങാനുളള കരുത്ത് ചിഞ്ചുവിന്റെ കുടുംബത്തിന് നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആസ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വദേശിയായ വ്യക്തി ഓടിച്ചിരുന്ന കാറിടിച്ചാണ് ചിഞ്ചുവിന്റെ മരണം. വ്യാഴാഴ്ച വൈകിട്ട് 7.30ന് ആയിരുന്നു അപകടം. കാര്‍ വളരെ വേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.