ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന 500 സിസി ബൈക്കുകളുടെ ഉത്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ മൂന്ന് ബൈക്കുകളുടേയും 500 സിസി പതിപ്പ് നിരത്തിലെത്തുന്നുണ്ട്. എന്നാല്‍ പുതിയ മലിനീകരണ നിയന്ത്രണ സംവിധാനമായ ബിഎസ്6ലേക്ക് ഈ ബൈക്കുകളുടെ എഞ്ചിന്‍ ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയിലെ ഇടിവാണ് നീക്കത്തിനു പിന്നില്‍.
ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ ഈ ബൈക്കുകളുടെ വില ഉയര്‍ത്തേണ്ടി വരുമെന്നതിനാലാണ് ഉല്‍പ്പാദനം നിര്‍ത്തുന്നൊരുങ്ങുന്നതെന്നാണ് സൂചന. 500 സിസി സെഗ്‌മെന്റില്‍ നിന്നും പിന്‍മാറി പൂര്‍ണമായും പുതിയ പവര്‍ട്രെയ്ന്‍ നല്‍കി 350 സിസി സെഗ്‌മെന്റ് ഇറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. 500 സിസി ബൈക്കുകള്‍ നിര്‍ത്തുന്നതോടെ 650 സിസി ഇരട്ടകളായിരിക്കും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.
ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോഡലുകളൊന്നും പ്രദര്‍ശിപ്പിച്ചിരുന്നില്ല. നിലവിലെ മോഡലുകളും കസ്റ്റം മോട്ടോര്‍സൈക്കിളുകളും മാത്രമാണ് പ്രദർശിപ്പിച്ചത്. കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി ആഭ്യന്തര വിപണിയില്‍ വാര്‍ഷികാടിസ്ഥാന വില്‍പ്പനയില്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply