ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെർലിൻ എംകെ4 ഹെലികോപ്റ്റർ ഇംഗ്ലീഷ് ചാനലിൽ തകർന്നതിനെ തുടർന്ന് 31 കാരനായ റോയൽ നേവി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. എച്ച്എംഎസ് ക്വീൻ എലിസബത്തിനൊപ്പം ഇന്നലെ പരിശീലന പറക്കൽ നടത്തവേയാണ് ഹെലികോപ്റ്റർ ഇംഗ്ലീഷ് ചാനലിൽ തകർന്ന് വീണത്. സംഭവത്തിൽ 31കരാനായ റോയൽ നേവി ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് റോഡ്രി ലെയ്ഷോണിനാണ് ജീവൻ നഷ്‌ടമായത്‌. ബുധനാഴ്ച ഡോർസെറ്റ് തീരത്ത് നടന്ന സംഭവത്തിൽ രണ്ട് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപെടുത്തി.

റോയൽ നേവിയിൽ ഏറെ ശ്രദ്ധേയനായിരുന്ന ലെഫ്റ്റനൻ്റ് ലെയ്‌ഷോൺ 2010-ൽ വെയിൽസ് യൂണിവേഴ്‌സിറ്റി റോയൽ നേവൽ യൂണിറ്റിൽ (URNU) ചേരുന്നു പിന്നീട് 2014-ൽ കമ്മീഷൻ ചെയ്യുകയും ആയിരുന്നു. 845 നേവൽ എയർ സ്ക്വാഡ്രനിൽ സേവനമനുഷ്ഠിച്ച അദ്ദേഹം യുഎസ്, കരീബിയൻ, നോർവേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 18 മാസമായി, അദ്ദേഹം 846 നേവൽ എയർ സ്ക്വാഡ്രണിൻ്റെ ഭാഗമായിരുന്നു.

പതിവ് പരിശീനത്തിന് ഇടയിലാണ് അപകടം നടന്നത്. അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നു വരുകയാണ്. ആഗോള വിന്യാസങ്ങൾക്കായി റോയൽ മറൈൻസ് ഉപയോഗിക്കുന്ന മെർലിൻ Mk4 ന് എജക്ഷൻ സീറ്റുകൾ ഇല്ല. ഏതെങ്കിലും അത്യാഹിത ഘട്ടങ്ങളിൽ ക്രൂ അംഗങ്ങൾ എമർജൻസി ലാൻഡിംഗ് നടത്തേണ്ടതായി വരും.