റിമി ടോമിയുടെ മുന്‍ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. സോണിയയാണ് വധു.നല്ല കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ജാഡകൾ ഒന്നും ഇല്ലാതെ ആയിരുന്നു ഇരുവരും വന്നത്. മുണ്ടും ജുബ്ബയും സ്വർണ്ണ കരയുള്ള ഷാളും അണിഞ്ഞെത്തിയ റോയ്സിനെ സ്വീകരിക്കാൻ വധു സോണി നല്ല ചന്ദന നിറത്തിലുള്ള കസവു സാരിയും ധരിച്ച് റെഡിയായിരുന്നു. ചന്ദന നിറമായിരുന്നു റോയ്സിന്റെ വേഷത്തിനും. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ബന്ധുക്കളും കുടുംബക്കാരും മാത്രമായിരുന്നു ചടങ്ങിന്‌ എത്തിയത്.

2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. 2019 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുന്‍പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് റോയിസിന്റെ വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നിരുന്നു. അതില്‍ പറഞ്ഞിരുന്നത് ഫെബ്രുവരി 22 നായിരുന്നു വിവാഹനിശ്ചയം. ശേഷം വധു സോണിയയ്ക്കൊപ്പമുള്ള റോയിസിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ഇന്ന് രാവിലെ തൃശൂരില്‍ വെച്ചായിരുന്നു റോയിസിന്റെയും സോണിയയുടെയും വിവാഹനിശ്ചയം. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നതോടെയാണ് റോയിസ് വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2008 ലായിരുന്നു റിമി ടോമിയും റോയിസ് കിഴക്കൂടനും തമ്മില്‍ വിവാഹിതരാവുന്നത്. പല പരിപാടികല്‍ും ഭര്‍ത്താവിനെ കുറിച്ച് റിമി പറഞ്ഞ ഓരോ കാര്യങ്ങളുമാണ് റോയിസിന് ജനപ്രീതി നേടി കൊടുത്തത്. റിമിയെ പോലെ തന്നെ റോയിസും സെലിബ്രിറ്റിയായിരുന്നു. അതിനാല്‍ തന്നെ തുടക്കത്തില്‍ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആര്‍ക്കും വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല.

പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യം കഴിഞ്ഞ വര്‍ഷത്തോടെ നിയമപരമായി തന്നെ ഇരുവരും വേര്‍പിരിഞ്ഞു. അതിന് മുന്‍പേ ഇരുവരും പിരിഞ്ഞ് തമാസിക്കുകയായിരുന്നു. റിമിയും റോയിസും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചിതാരാവാന്‍ തീരുമാനം എടുത്തത്. എറണാകുളം കുടുംബ കോടതിയില്‍ നിന്നും ഇരുവരും ഇറങ്ങി വരുന്ന ചിത്രങ്ങള്‍ കണ്ടതോടെയാണ് റിമിയും റോയിസും വിവാഹമോചിതരാവുന്ന കാര്യം പുറംലോകം അറിയുന്നത്. ഇതുവരെയും പരസ്പരം ആരോപണങ്ങളൊന്നും താരദമ്പതികള്‍ നടത്തിയിരുന്നില്ല.