ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംഘടനകളുടെ . ഇരു കൊടിയ അക്രമം. ഇരു ചക്ര വാഹന യാത്രക്കാരെ അടക്കം തല്ലിചതച്ചും വണ്ടി തല്ലി തകര്‍ത്തും വ്യാപക അക്രമം അഴിച്ചു വിടുകയാണ്.

അക്രമികള്‍ നശിപ്പിച്ച ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവര്‍ ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ഉപജീവനമാര്‍ഗ്ഗം തകര്‍ത്തതില്‍ അക്രമികളോട് കരഞ്ഞ് കൊണ്ട് വിഷമങ്ങള്‍ പങ്ക് വയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ജീവിക്കാന്‍ വേണ്ടിയാണ് ചേട്ടാ… ഇത് കൊണ്ട് നടക്കാനുള്ള പാട് അറിയോ…? എന്ത് കഷ്ടപ്പെട്ടിട്ടാ അറിയോ സാറേ…’ എന്ന് കരഞ്ഞ് കൊണ്ട് ചോദിക്കുന്ന ഡ്രൈവറുടെ വാക്കുകള്‍ ജനങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്.