മെട്രിസ് ഫിലിപ്പ്
ഒരിക്കൽ എങ്കിലും ഇത് അനുഭവിക്കേണ്ടി വരും പ്രീയ പ്രവാസികളെ…
കൊറോണമാറി ഇപ്പോൾ ഒമിക്രോണായി. കോവിഡ് 2019 എന്നപേരിൽ തുടങ്ങിയ മഹാമാരിയുടെ വൈറസ് പല വകഭേദങ്ങൾ ആയി പരിവർത്തനം ചെയ്തു, മനുഷ്യശരീരത്തിലേക്ക്, പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ, സിറ്റ, കാപ്പ, ഇയോറ്റ,ഈറ്റ, തീറ്റ, ഡെൽറ്റ പ്ലസ് അവസാനം ഒമിക്രോണിൽ എത്തി നിൽക്കുന്നു. ഒമിക്രോൺ കൂടുതൽ മാരകശേഷി ഉണ്ട് എന്ന് ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കൂടുതൽ ജാഗ്രതയോടെ ഈ വിഷയത്തിൽ ഇടപെടണം എന്ന് സർക്കാർ നിർദേശിച്ചു കഴിഞ്ഞു. കോവിഡ് വന്നവർക്കും ഈ വൈറസ് പിടിപെടാം എന്ന് റിപ്പോർട്ട് ഉണ്ട്. അതിനാൽ
ജാഗ്രതയോടെ മൂന്നോട്ട്പോകാം.
കൊറോണ മനുഷ്യരിൽ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ ART ടെസ്റ്റ്, PCR ടെസ്റ്റ് ആണ് ചെയുന്നത്. ART ചെയ്യുമ്പോൾ, നെഗറ്റീവ് ആകാം, പോസിറ്റീവ് ആകാം. എന്നാൽ ART പോസിറ്റീവ് ആയ ഒരു രോഗി, തീർച്ചയായും PCR ടെസ്റ്റ് ചെയ്യണം. കൂടുതൽ വ്യക്തതയ്ക്കുവേണ്ടിയാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ യാത്ര ചെയ്യുന്നവർ പലപ്പോഴായി 3 തവണ PCR ചെയ്യേണ്ടിവരുന്നുണ്ട്.
കൊറോണ കാലം തുടങ്ങിയിട്ട് 2 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 2020 ലെ കൊറോണ പേടി 2021 ആയപ്പോൾ കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ കൊറോണയിലൂടെ ജീവിക്കാൻ മനുഷ്യർ പഠിച്ചുകഴിഞ്ഞു. രോഗം പിടിപെട്ട് 10 ദിവസം കഴിഞ്ഞാൽ, മറ്റൊരാളിലേയ്ക്ക് രോഗം പടരില്ല എന്ന് ശാസ്ത്രലോകം പറയുന്നു. എന്നാൽ, ആ രോഗി, കൂടുതലായി, ഇമ്യൂണിറ്റി കൂട്ടാൻ ഉള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കണം. ഒരു കൊറോണ രോഗി ആയി കഴിഞ്ഞു, 10 ദിവസം കഴിഞ്ഞു വരുന്ന ഡിസ്ചാർജ് മെമ്മോയിൽ അടുത്ത 272 ദിവസം ART, RTPCR ടെസ്റ്റ് ചെയ്യേണ്ട എന്നുള്ള റിപ്പോർട്ട് നൽകുന്നുണ്ട്. എന്നാൽ വിദേശത്തുനിന്നും, ഇന്ത്യ ഉൾപ്പടെ ഉള്ള രാജ്യങ്ങളിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ ഉള്ള, PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം എന്ന് നിർബന്ധം ഉണ്ട്. ഈ ടെസ്റ്റിന് $120 മുതൽ $200 വരെയാണ് ചാർജ്.
രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്കു വരുവാൻ ടിക്കറ്റ് എടുത്തിരിക്കുന്ന ഒരു വ്യക്തിക് PCR ടെസ്റ്റ് എന്ന ഡെമോക്ലസിന്റെ വാൾ പോലെ തലയ്ക്കുമുകളിൽ തൂങ്ങി നിൽപ്പുണ്ട് എന്നുള്ള ചിന്ത എപ്പോഴും ഉണ്ടാകണം. സാധാരണ രണ്ട് മാസം മുന്നേ എയർ ടിക്കറ്റ് എടുത്തുവെക്കും. എന്നാൽ കോവിഡ് ആ സമയത്തു പിടിപെട്ടാൽ, പിസിആർ ടെസ്റ്റ് നെഗറ്റീവ് ആകണം എന്ന് ഒരു ഉറപ്പും ഇല്ല താനും. എത്രയോ ആളുകളുടെ, വിവാഹം, മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. ടിക്കറ്റ് ക്യാൻസൽ ചെയ്താൽ അൽപ്പം തുക മാത്രമെ തിരികെ ലഭിക്കു.
നിങ്ങൾക്കു യാത്ര ചെയ്യണം എന്നുണ്ടെങ്കിൽ കൊറോണ പിടിക്കാതെ നോക്കുക. പിടിപെട്ടാൽ ചിലപ്പോൾ പിസിആർ ടെസ്റ്റ് പോസിറ്റീവ് വീണ്ടും കാണിച്ചേക്കാം. പക്ഷേ, യഥാർത്ഥത്തിൽ നിങ്ങൾ കൊറോണ രോഗി അല്ല എന്ന് ഓർത്തുകൊള്ളൂ. എന്നാൽ നിങ്ങളുടെ യാത്ര ക്യാൻസൽ ചെയ്യേണ്ടിയും വരും. പ്രീയമുള്ളവരെ, ഒമൈക്രോണിൽ നിന്നും രക്ഷപെടാൻ ജാഗ്രത പാലിക്കാം.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore
Leave a Reply