ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് 90 മിനിറ്റോളം ഓഫ്‌ലൈനാക്കിയ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് റഷ്യൻ ഹാക്കർമാർ. royal.uk എന്ന URL ഇന്നലെ രാവിലെ എറർ സന്ദേശം കാണിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യൻ ഹാക്കർ ഗ്രൂപ്പായ ഹാക്ക് ടിവിസ്റ്റ് കിൽമിൽക്ക് തങ്ങളുടെ ആക്രമണം വിജയിച്ചതായി പോസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഉക്രെയ്‌നെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ച് നാറ്റോ രാജ്യങ്ങൾക്കെതിരെയുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (ഡിഡിഒഎസ്) ക്യാമ്പെയ്‌നുകൾ കിൽനെറ്റ് നടത്തിയിരുന്നു.
ഡിഡിഒഎസ് ആക്രമണങ്ങൾ മിനിറ്റിൽ ആയിരക്കണക്കിന് കണക്ഷൻ അഭ്യർത്ഥനകളും പാക്കറ്റുകളും ടാർഗെറ്റ് സെർവറിലേക്കോ വെബ്‌സൈറ്റിലേക്കോ അയയ്‌ക്കും. ഇത് സിസ്റ്റങ്ങളെ മന്ദഗതിയിലാക്കും. കിൽനെറ്റ് ആക്രമണങ്ങൾ സാധാരണയായി വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ഇവ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന തകരാറുകൾക്ക് കാരണമാകും. അമേരിക്കൻ ജനതയുടെ ആരോഗ്യ-വ്യക്തിഗത വിവരങ്ങളുടെ വിൽപ്പന ഉൾപ്പെടെ, ഹെൽത്ത് കെയർ, പബ്ലിക് ഹെൽത്ത് മേഖലയിലെ ഓർഗനൈസേഷനുകളെ ടാർഗെറ്റുചെയ്യുമെന്ന് കിൽമിൽക്ക് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.
റൊമാനിയൻ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കിൽനെറ്റ് അംഗമെന്ന് കരുതപ്പെടുന്ന 23 കാരനെ കഴിഞ്ഞ വർഷം മെയ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ബ്രിട്ടീഷ് ആശുപത്രികളിലെ വെന്റിലേറ്ററുകൾ ലക്ഷ്യമിടുമെന്ന ഭീഷണിയുമായി സംഘം രംഗത്ത് വന്നിരുന്നു. യുകെ ആരോഗ്യ മന്ത്രാലയത്തിനെതിരെയും ഭീഷണികൾ ഉയർന്നിരുന്നു.
Leave a Reply